1.1.3
ഗുണം അളവ് എന്നീ രണ്ടു വീക്ഷണകോണിൽ നിന്നുകൊണ്ട് ഉപയോഗ പ്രദമായ ഇരുമ്പ്, പേപ്പർ തുടങ്ങിയ സകല വസ്തുക്കളേയും നോക്കികാണാം. ഇവ പല സവിശേഷതകളുടെ ഒരു സമന്വയമായതിനാൽ പല വിധ ഉപയോഗങ്ങളു മുണ്ടാകാം. ഈ പല വിധ ഉപയോഗങ്ങൾ കണ്ടെത്തുക എന്നത് ചരിത്രത്തിൻ്റെ ജോലിയാണ്. അതു പോലെ തന്നെയാണ്, ഉപയോഗ പ്രദമായ വസ്തുക്കളെ അളക്കാൻ ഉപയോഗിക്കുന്ന സാമൂഹ്യമായി അംഗീകരിക്കപ്പെട്ട അളവുകളുടെ സംസ്ഥാപനത്തിൻ്റെ കാര്യവും. ഈ അളവുകളുടെ വൈവിദ്ധ്യങ്ങളുടെ ഉറവിടം ഭാഗികമായി വസ്തുക്കളുടെ വൈവിദ്ധ്യത്തിലും ഭാഗികമായി പരമ്പരാഗതയിലുമാണ് സ്ഥിതി ചെയ്യുന്നത്.
1.1.4
ഉപയോഗികത വസ്തുക്കൾക്ക് ഉപയോക മൂല്യം സൃഷ്ടിക്കുന്നു. ഈ ഉപയോഗികത എന്നു പറയുന്നത് ശൂന്യതയുമായി ബന്ധപ്പെട്ട കാര്യമല്ല. ഉപഭോഗ വസ്തുക്കളുടെ ഭൌതീക സവിശേഷതകളാൽ പരിമിതപ്പെട്ടതായതിനാൽ ഇതിന് ഉപഭോഗ വസ്തുക്കളിൽ നിന്ന് സ്വതന്ത്രമായ നിലനിൽപ്പില്ല. ഇരുമ്പ്, ചോളം, വജ്രം തുടങ്ങിയ ഉപഭോഗ വസ്തുക്കൾ,ആയതിനാൽ, ഭൌതീക വസ്തുക്കളായിരിക്കുന്നിടത്തോളം, ഉപയോഗ പ്രദമായവയാണ്, ഉപയോഗമൂല്യമാണ്.ഉപഭോഗ വസ്തു വിൻ്റെ, ചരക്കിൻ്റെ, ഈ സവിശേഷത അതിൻ്റെ ഉപയോഗ ഗുണം ശരിയാക്കിയെടുക്കാൻ വേണ്ട അദ്ധ്വാനത്തിൻ്റെ അളവിൽ നിന്നും സ്വന്ത്രമായി നിലനിൽക്കുന്നതാണ്. ഉപയോഗമൂല്യം കൈകാര്യം ചെയ്യുമ്പോൾ, നാം നിശ്ചിത അളവുകൾ കൈകാര്യം ചെയ്യുന്നതായി കണക്കാക്കുന്നു, ഡസൻ കണക്കിനു വാച്ചുകൾ, യാഡ് കണക്കിനു ലിനൻ, ടൺ കണക്കിനു ഇരുമ്പ് എന്നൊക്കെ. ഉപഭോഗ വസ്തുക്കളുടെ ഉപയോഗമൂല്യം ഒരു പ്രത്യേക പഠനത്തിനു വിഭവമൊരുക്കുന്നു, ഉപഭോഗ വസ്തുക്കളുടെ വാണിജ്യ വിജ്ഞാനത്തിൻ്റേത്. ഉപഭോഗ വസ്തുവിൻ്റെ ഉപയോഗം അഥവാ ഉപഭോഗമാണ് ഉപയോഗ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നത്. സമ്പത്തിൻ്റെ സാമൂഹ്യരൂപമെന്തുതന്നെയായാലും, സമ്പത്തിൻ്റെ സത്തയെ പ്രദാനം ചെയ്യുന്നതിതു തന്നെയാണ്. നമ്മൾ പരിഗണിക്കാൻ പോകുന്ന സാമൂഹ്യ രൂപത്തിൽ, ഇവ, ഇതിനു പുറമെ, വിനിമയ മൂല്യങ്ങളുടെ ഭൌതീക നിക്ഷേപങ്ങളുമാണ്.
---------------------------------------------------------------------------
I.I.3
Every useful thing, as iron, paper, &c., may be looked at from the two points of view of quality and quantity. It is an assemblage of many properties, and may therefore be of use in various ways. To discover the various use of things is the work of history.*12 So also is the establishment of socially-recognised standards of measure for the quantities of these useful objects. The diversity of these measures has its origin partly in the diverse nature of the objects to be measured, partly in convention.
I.I.4
The utility of a thing makes it a use-value.*13 But this utility is not a thing of air. Being limited by the physical properties of the commodity, it has no existence apart from that commodity. A commodity, such as iron, corn, or a diamond, is therefore, so far as it is a material thing,a use-value, something useful. This property of a commodity is independent of the amount of labour required to appropriate its useful qualities. When treating of use-value, we always assume to be dealing with definite quantities, such as dozens of watches, yards of linen, or
tons of iron. The use-values of commodities furnish the material for a special study, that of the commercial knowledge of commodities.*14 Use-values become a reality only by use or consumption: they also constitute the substance of all wealth, whatever may be the social form of that wealth. In the form of society we are about to consider, they are, in addition, the material depositories of exchange value.
****************************************************************************************************
വിശകലനം:
------------------
വൈരുദ്ധ്യാത്മക വാദരീതിയാണ് മൂലധനത്തിൻ്റെ മെതേഡോളജിയും തത്വശാസ്ത്രവുമെല്ലാം. പ്രപഞ്ചത്തിലെ ഏതൊന്നിനെ പരിശോധിച്ചാലും അതിലെല്ലാം ഈ വൈരുദ്ധ്യാത്മകത കാണാം. എന്നാൽ കോടാനു കോടി വസ്സതുക്കളിൽ സവിശേഷമായി കാണുന്ന വൈരുദ്ധ്യങ്ങളെ സാമന്യവൽക്കരിച്ചാൽ വിരലിലെണ്ണാവുന്ന നിയമങ്ങളാക്കി ചുരുക്കാം. അങ്ങിനെ ചുരുങ്ങി കിട്ടുന്ന ഓരോനിയമത്തേയും സംവർഗ്ഗങ്ങൾ അഥവാ Classes എന്നാണ് വിളിക്കുന്നത്. അതിലെ ഒരു സംവർഗ്ഗമാണ് "ഗുണവും അളവു"മെന്നത്. ഗവേഷണങ്ങളിൽ അന്വേഷണത്തിനുപയോഗിക്കുന്ന നിയമങ്ങളിൽ ഒന്നാണിത്. പല ശാസ്ത്രശാഖകളിലും ഇവ പല രീതികളിലാണ് ഉപയോഗിക്കുന്നത്. ഇവിടെ സാമ്പത്തികശാസ്ത്രത്തിലും പല തലത്തിൽ പല രീതികളിലും ഉപയോഗിച്ചിരിക്കുന്നതു കാണാം. വസ്തുക്കളുടെ ഭൌതീക ഗുണങ്ങളാണ് മൂല്യം സൃഷ്ടിക്കുന്നത് എന്നും അങ്ങിനെ മൂല്യമുള്ള വസ്തുക്കൾ കൈമാറ്റം ചെയ്യപ്പടാൻ അളവ് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് മേൽപ്പറഞ്ഞ ഖണ്ഡികകളിലെ നീരിക്ഷണം . അതായത് ഗുണം അളവായും അളവ് ഗുണമായും പരസ്പരം മാറുകയും സ്വാധീനിക്കുകയും ചെയ്യുന്നു എന്ന വൈരുദ്ധ്യാത്മക നിയമം.

No comments:
Post a Comment