Wednesday, November 30, 2022

SECTION 2.—THE TWOFOLD CHARACTER OF THE LABOUR EMBODIED IN COMMODITIES. ചരക്കുകളിലുൾക്കൊണ്ടിരിക്കുന്ന അദ്ധ്വാനത്തിന്റെ ഇരു സ്വഭാവം



I.I.18
At first sight a commodity presented itself to us as a complex of two things—use-value and exchange-value. Later on, we saw also that labour, too, possesses the same two-fold nature; for, so far as it findsexpression in value, it does not possess the same characteristics that 
belong to it as a creator of use-values. I was the first to point out and to examine critically this two fold nature of the labour contained in commodities. As this point is the pivot on which a clear comprehension of political economy turns, we must go more into detail.

പ്രഥമദൃഷ്ടിയിൽ നമ്മുടെ മുമ്പിൽ ഒരു ചരക്ക് രണ്ടു വസ്തുതകളുടെ സംയുക്തമായാണ് പ്രത്യക്ഷപ്പെടുന്നത് - ഉപയോഗ മൂല്യത്തിന്റേയും വിനിമയ മൂല്യത്തിന്റേയും . പിന്നീട് നാം കണ്ടു അദ്ധ്വാനവും ഈ ഇരു സ്വഭാവം ആർജ്ജിക്കുന്നു എന്ന്; കാരണം, അത് മൂല്യത്തിൽ സ്വയം പ്രകടമാകുന്നിടത്തോളം അതിന്റെ ഉപയോഗ മൂല്യത്തിന്റെ സൃഷ്ടാവിനുള്ള അതേ സവിശേഷതകൾ അത് നിലനിർത്തുന്നില്ല. അദ്ധ്വാനത്തിലടങ്ങിയിരിക്കുന്ന ഈ രണ്ടു തരസ്വാഭവത്തെ ചൂണ്ടിക്കാണിച്ചതും വിമർശനാത്മകമായി പിശോധിച്ചതും ആദ്യമായി ഞാനാണ്. രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ വ്യക്തമായ ധാരണ ഈ ഒരു വസ്തുതയെ ആധാരമാക്കിയാണ് ഭ്രമണം ചെയ്യുന്നത്  എന്നതുകൊണ്ട് നമുക്കിതലേക്ക് വിശദമായി കടക്കേണ്ടതുണ്ട്. 



I.I.19
Let us take two commodities such as a coat and 10 yards of linen, and let the former be double the value of the latter, so that, if 10 yards of linen=W, the coat=2W.

നമുക്ക് രണ്ടു ചരക്കുകളെ എടുക്കാം ഒരു കോട്ടും 10 യാഡ് ലിൻ തുണിയും, ആദ്യത്തേതിന് രണ്ടാമത്തേതിന്റെ ഇരട്ടി വിലയാണ്, അതായത് ലിനൻ തുണി = w , കോട്ട് = 2w.

I.I.20
The coat is a use-value that satisfies a particular want. Its existence is the result of a special sort of productive activity, the nature of which is determined by its aim, mode of operation, subject, means, and result. The labour, whose utility is thus represented by the value in use of its product, or which manifests itself by making its product a
use-value, we call useful labour. In this connexion we consider only itsuseful effect.

ഒരുപ്രത്യേക ആവശ്യം നിറവേറ്റുന്ന ഉപയോഗ മൂല്യമാണ് കോട്ട്. അതിന്റെ നിലനിൽപ് ഒരു പ്രത്യേക തരം ഉൽപ്പാദന പ്രക്രിയയുടെ ഫലമായാണ്, അതിന്റെ സ്വഭാവമാകട്ടെ നിർണ്ണയിക്കപ്പെടുന്നത് അതിന്റെ ലക്ഷ്യം, പ്രവർത്തന രീതി, വിഷയം, ഉപാധി, നൽകുന്ന ഫലം എന്നിവയാലാണ്. അദ്ധ്വാനം, അങ്ങിനെ അതിന്റെ പ്രയോജനം  പ്രതിനിധാനം ചെയ്യപ്പെടുന്നത് അതിന്റെ ഉൽപ്പന്നത്തിന്റെ പ്രയോജനത്തിലുള്ള മൂല്യത്താലാണ് , അഥവാ അത് സ്വയം പ്രകടമാകുന്നത് അതിന്റെ ഉൽപന്നത്തിൽ ഉപയോഗ മൂല്യം സൃഷ്ടിച്ചു കൊണ്ടാണ്, നമുക്കതിനെ പ്രയോജനപ്രദ അദ്ധ്വാനം എന്നു വിളിക്കാം. ഈ ബന്ധത്തിൽ നാം അതിന്റെ പ്രയോജന പ്രദമായ സ്വാധീനം മാത്രമാണ് പരിഗണിക്കുന്നത്. 

I.I.21
As the coat and the linen are two qualitatively different use-values, soalso are the two forms of labour that produce them, tailoring and weaving. Were these two objects not qualitatively different, not produced respectively by labour of different quality, they could not 
stand to each other in the relation of commodities. Coats are not exchanged for coats, one use-value is not exchanged for another of the same kind.

കോട്ടും ലിനൻ തുണിയും രണ്ടു ഗുണാത്മകമായി വ്യത്യസ്തമായ ഉപയോഗ മൂല്യങ്ങളായതുകൊണ്ട് അവ ഉൽപാദിപ്പിച്ച രണ്ടു അദ്ധ്വാന രൂപങ്ങളും അങ്ങിനെത്തന്നെ, തയ്യലും നെയ്തും. ഈ രണ്ടു വസ്തുക്കളും ഗുണാത്മകമായി വ്യത്യസ്തമായിരുന്നില്ലെങ്കിൽ, നിർമ്മിക്കപ്പെട്ടത് അനുബന്ധപ്പെട്ട ഗുണാത്മകമായി വ്യത്യസ്തമായ അദ്ധ്വാനത്താലല്ലായിരുന്നെങ്കിൽ , ചരക്കു ബന്ധങ്ങളിൽ അവക്ക് നേർക്കുനേർ നിൽക്കാൻ കഴിയുമായിരുന്നില്ല. കോട്ടുകൾ കോട്ടുകളൂമായല്ല  വിനിമയം ചെയ്യുന്നത്, ഒരു ഉപയോഗ മൂല്യം അതേ ഗണത്തിൽ പെട്ട മറ്റൊന്നുമായല്ല വിനിമയം ചെയ്യപ്പെടുന്നത്. 

I.I.22
To all the different varieties of values in use there correspond as many different kinds of useful labour, classified according to the order,genus, species, and variety to which they belong in the social division of labour. This division of labour is a necessary condition for the production of commodities, but it does not follow conversely, that the production of commodities is a necessary condition for the division of labour. In the primitive Indian community there is social division of 
labour, without production of commodities. Or, to take an example nearer home, in every factory the labour is divided according to a system, but this division is not brought about by the operatives mutually exchanging their individual products. Only such products can 
become commodities with regard to each other, as result from different kinds of labour, each kind being carried on independently andfor the account of private individuals.

അദ്ധ്വാനത്തിന്റെ സാമൂഹിക വിഭജനത്തിൽ ഉൾപ്പെടുന്ന തരം, സ്പീഷിസ്, ജനുസ്, ക്രമം എന്നിവയനുസരിച്ചുള്ള വർഗ്ഗീകരണത്തിനനുസൃതമായി , വ്യത്യസ്ത തരത്തിലുള്ള ഉപയോഗത്തിലുള്ള മൂല്യങ്ങൾക്ക് അനുബന്ധമായി അത്രത്തോളം വ്യത്യസ്ത തരത്തിലുള്ള ഉപയോഗ പ്രദ ആദ്ധ്വാനവുമുണ്ട്. ഇത്തരത്തിലുള്ള അദ്ധ്വാന വിഭജനം ചരക്കുൽപാദനത്തിനത്യാവശ്യമായ ഒരു വ്യവസ്ഥയാണ്, പക്ഷെ ഇത് തിരിച്ച് പ്രയോഗികമാവുന്നില്ല, അതായത് ചരക്കുൽപാദനമാണ് അദ്ധ്വാനത്തിന്റെ സാമൂഹിക വിഭജനത്തിന് ആവശ്യം വേണ്ടുന്ന ഘടകം എന്നത് . പുരാതന ഇന്ത്യൻ സമൂഹത്തിൽ അദ്ധ്വാനത്തിന്റെ സാമൂഹിക വിഭജനമുണ്ട് ചരക്കുൽപ്പാദനം നിലവിലില്ലാതെ തന്നെ. അഥവാ, കുറച്ചു കൂടെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഉദാഹരണം, എല്ലാ വ്യവസായ ശാലകളിലും ആദ്ധ്വാനത്തെ വ്യവസ്ഥാപിതമായി വിഭജച്ചിരിക്കുന്നു, എന്നാൽ ഈ വിഭജനം ജോലിക്കാർ തങ്ങളുടെ ഉൽപന്നം പരസ്പരം കൈമാറുന്ന അവസ്ഥ സംജാതമാക്കുന്നില്ല. വ്യത്യസ്ത തരത്തിലുള്ള അദ്ധ്വാനം അവ സ്വതന്ത്രമായും സ്വകാര്യ വ്യക്തികൾക്കു വേണ്ടിയും നിർവഹിക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന ഉൽപന്നങ്ങൾക്കു മാത്രമെ പരസ്പര ബന്ധത്തിൽ ചരക്കുകളായിത്തീരാൻ കഴിയൂ.

Sunday, November 27, 2022

മൂല്യം അദ്ധ്വാനത്തിെന്റെ ഘനരൂപം

I.I.15
ഏതൊരുൽപ്പന്നത്തിന്റെയും മൂല്യത്തിന്റെ അളവിനെ നിശ്ചയിക്കുന്നത്,അതുൽപ്പാദിപ്പിക്കാൻ ആവശ്യമായ സാമൂഹ്യമായ അദ്ധ്വാനത്തിന്റെ,അദ്ധ്വാനസമയത്തിന്റെ അളവാണെന്നു നാം അപ്പോൾ കാണുന്നു. ഈ പശ്ചാത്തലത്തിൽ ഓരോ പ്രത്യേക ചരക്കിനേയും നാം പരിഗണിക്കേണ്ടത് അവയുടെ വർഗ്ഗത്തിന്റെ ഒരു ശരാശരി മാതൃകയായിട്ടാണ്. ആയതിനാൽ, തുല്യഅളവ്അ അദ്ധ്വാനം അടങ്ങിയിട്ടുള്ള, അല്ലെങ്കിൽ തുല്യ സമയത്താൽ ഉല്പാദിപ്പിക്കപ്പെട്ട ചരക്കുകൾക്കെല്ലാം തുല്യ മൂല്യമാണുള്ളത്. ഒരു ചരക്കിന്റെ മൂല്യം മറ്റൊന്നിന്റെ മൂല്യത്തിനു തുല്യമാകുന്നത് , ഒരു ചരക്കിന്റെ ഉൽപാദനത്തിനാവശ്യമായ അദ്ധ്വാന സമയം മറ്റൊന്നിന്റെ ഉൽപാദനത്തിനാവശ്യമായ അദ്ധ്വാനസമയത്തിന് തുല്യമായതുകൊണ്ടാണ്. മൂല്യമെന്ന നിലയിൽ എല്ലാ ചരക്കുകളും അദ്ധ്വാന സമയം ഘനരൂപം പ്രാപിച്ചതിന്റെ നിശ്ചിത സഞ്ചയങ്ങൾ മാത്രമാണ്.


We see then that that which determines the magnitude of the value of any article is the amount of labour socially necessary, or the labour-time socially necessary for its production.Each individual
commodity, in this connexion, is to be considered as an average sample of its class.Commodities, therefore, in which equal quantities of labour are embodied, or which can be produced in the same time, have the same value. The value of one commodity is to
the value of any other, as the labour-time necessary for the
production of the one is to that necessary for the production of the other. "As values, all commodities are only definite masses of congealed labour-time.
I.I.16
ആയതിനാൽ ഒരു ചരക്കിന്റെ മൂല്യം സ്ഥിരമായി നില നിൽക്കും, അതിന്റെ ഉൽപാദനത്തിനാവശ്യമായ അദ്ധ്വാന സമയവും സ്ഥിരമായി നില നിൽക്കുമെങ്കിൽ . എന്നാൽ രണ്ടാമത്തേത് ( ആവശ്യമായ അദ്ധ്വാന സമയം) അദ്ധ്വാനത്തിന്റെ ഉൽപാദനക്ഷമതയിലുള്ള ഓരോ മാറ്റങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഈ ഉൽപാദനക്ഷതയെ നിർണ്ണയിക്കുന്നത് വ്യത്യസ്ത സാഹചര്യങ്ങളാണ്, മറ്റുള്ളവ തൊഴിലാളിയുടെ ശരാശരി തൊഴിൽ വൈദഗ്ദ്യം, ശാസ്ത്രത്തിന്റെ അവസ്ഥ, അവയുടെ പ്രായോഗിക ജീവിതത്തിലെ പ്രയോഗത്തിന്റെ അളവ്, ഉൽപാദനത്തിന്റെ സാമൂഹ്യ സംഘാടനം, ഉൽപാദനോപാധികളുടെ ക്ഷമതയും വ്യാപനവും, ശാരീരിക അവസ്ഥകൾ എന്നിവയാണ് .ഉദാഹരണത്തിന്, അനുകൂല സാഹചര്യങ്ങളിൽ 8 ബുഷൽ ചോളത്തിൽ അടങ്ങിയിരിക്കുന്ന അദ്ധ്വാനത്തിന്റെ അതേ അളവു തന്നെയാണ് അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ 4 ബുഷൽ ചോളത്തിൽ അടങ്ങിയിരിക്കുന്നത്. ഒരേ അളവിലുള്ള അദ്ധ്വാനം തന്നെ സമ്പന്നമായ ഖനികളിൽ നിന്ന് കൂടുതൽ ലോഹവും സമ്പന്നമല്ലാത്തതിൽ നിന്ന് കുറച്ച് ലോഹവും ഖനനം ചെയ്യുന്നു. വജ്രം ഭൗമോപരിതലത്തിൽ വളരെ അപൂർവമാണ്. ആയതിനാൽ അവയുടെ കണ്ടെത്തലിന്, ശരാശരി , വൻ അദ്ധ്വാന സമയം വിലയായി നൽകേണ്ടി വരുന്നു. ഇതിന്റെ അനന്തരഫലം വൻ തോതിലുള്ള അദ്ധ്വാനം ചെറിയ ഒരു സുചകത്തിൽ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്നതാണ് . സ്വർണ്ണത്തിന് എപ്പോഴെങ്കിലും അതിന്റെ മുഴുവൻ വില നൽകപ്പെട്ടിട്ടുണ്ടോ എന്ന് ജേക്കബ് സംശയിക്കുന്നു. വജ്രത്തിന്റെ കാര്യത്തിൽ ഈ സംശയം അതിൽ കൂടുതൽ ശരിയാണ്. എഷ്വേസിന്റെ കണക്കനുസരിച്ച്, 1823 ൽ അവസാനിക്കുന്ന 80 വർഷത്തെ ബ്രസീലിയൻ വജ്രഖനികളുടെ ഉൽപാദനത്തിന്റെ വില അതേ രാജ്യത്തെ ഒന്നര വർഷത്തെ കാപ്പിയുടേയും പഞ്ചസാരയുടേയും ഉൽപാദനത്തോളമില്ല, വജ്ര ഉൽപാദനത്തിന് വൻതോതിൽ അദ്ധ്വാനമാവശ്യമായി വരിക നിമിത്തം അതിന് വിലക്കൂടുതലാണെങ്കിൽ കൂടി. സമ്പുഷ്ട ഖനികളിൽ ഒരേ അളവ് അദ്ധ്വാനം കൂടുതൽ വജ്രത്തിൽ അടങ്ങിയിരിക്കുകയും അതിനാൽ വജ്രത്തിന്റെ വില താഴുകയും ചെയ്യുന്നു. ചെറിയ തോതിലുള്ള അദ്ധ്വാനം കൊണ്ട് കാർബണിനെ വജ്രമാക്കി മാറ്റുന്നതിൽ നാം വിജയിച്ചാൽ വജ്രത്തിന്റെ വില ഇഷ്ടികയുടേതിൽ നിന്നും താഴേക്ക് വരാം. പൊതുവായിപ്പറഞ്ഞാൽ, അദ്ധ്വാനത്തിന്റെ ഉൽപാദനക്ഷമത വർദ്ധിക്കുന്നതിനനുസരിച്ച് ഒരു ഉൽപന്നം ഉൽപാദിപിക്കാൻ വേണ്ട അദ്ധ്വാന സമയം കുറയുന്നു, ആ ഉൽപന്നത്തിൽ പരൽവൽക്കരിക്കപ്പെട്ട അദ്ധ്വാനത്തിന്റെ അളവ് കുറയുന്നു, ആ ഉൽപന്നത്തിന്റെ വിലയും കുറയുന്നു; നേരെ മറിച്ചും സംഭവിക്കുന്നു, അദ്ധ്വാനത്തിന്റെ ഉൽപാദനക്ഷമത കുറയും തോറും ഒരു ഉൽപന്നം ഉൽപാദിപ്പിക്കാൻ വേണ്ട അദ്ധ്വാന സമയവും കൂടുന്നു അങ്ങിനെ അതിന്റെ മൂല്യവും കൂടുന്നു. ആയതിനാൽ ചരക്കിന്റെ മൂല്യം അതുമായി ബന്ധപ്പെട്ട അദ്ധ്വാനത്തിന്റെ 'അളവിന്റെ ' നേർ അനുപാതത്തിലും അതിന്റെ 'ഉൽപാദനക്ഷമത 'യുടെ വിപരീത അനുപാതത്തിലുമാണ് .
The value of a commodity would therefore remain constant, if the labour-time required for its production also remained constant. But the
latter changes with every variation in the productiveness of labour. This productiveness is determined by various circumstances, amongst
others, by the average amount of skill of the workmen, the state of science, and the degree of its practical application, the social organisation of production, the extent and capabilities of the means ofproduction, and by physical conditions. For example, the same amount
of labour in favourable seasons is embodied in 8 bushels of corn, andin unfavourable, only in four. The same labour extracts from rich mines more metal than from poor mines. Diamonds are of very rare occurrence on the earth's surface, and hence their discovery costs, on
an average, a great deal of labour-time. Consequently much labour is represented in a small compass. Jacob doubts whether gold has ever
been paid for at its full value. This applies still more to diamonds. According to Eschwege, the total produce of the Brazilian diamond mines for the eighty years, ending in 1823, had not realised the priceof one-and-a-half years ' average produce of the sugar and coffee plantations of the same country, although the diamonds cost much more labour, and therefore represented more value. With richer mines,the same quantity of labour would embody itself in more diamonds and their value would fall. If we could succeed at a small expenditureof labour, in converting carbon into diamonds, their value might fall below that of bricks. In general, the greater the productiveness of labour, the less is the labour-time required for the production of an article, the less is the amount of labour crystallised in that article, andthe less is its value; and vise vers , the less the productiveness of â
labour, the greater is the labour-time required for the production of an article, and the greater is its value. The value of a commodity, therefore, varies directly as the quantity, and inversely as the
productiveness, of the labour incorporated in it.
I.I.17
ഒരു വസ്തുവിന് മൂല്യമില്ലാതെ തന്നെ ഉപയോഗ മൂല്യമുണ്ടാകാം. എപ്പോഴാണോ മനഷ്യന് അതിന്റെ ഉപയോഗം അദ്ധ്വാനം കൊണ്ടല്ലാതെ ലഭ്യമാകുന്നത് അപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അങ്ങിനെയുള്ളവയാണ് വായു, മനുഷ്യ സ്പർശമേൽക്കാത്ത ഭൂമി, പ്രകൃതിദത്തമായ പുൽമേടുകൾ തുടങ്ങിയവ. ഒരു വസ്തു ചരക്കാവാതെ തന്നെ മാനുഷികാദ്ധ്വാനത്തിന്റെ ഉൽപന്നവും ഉപയോഗപ്രദവും മാകാം. ആരെല്ലാം അവരവരുടെ അദ്ധ്വാനം കൊണ്ട് അവരവരുടെ അവശ്യങ്ങളെ സംതൃപ്തിപ്പെടുത്തുന്നവോ അവരെല്ലാം തീർച്ചയായും ഉപയോഗ മൂല്യത്തെ സൃഷ്ടിക്കുന്നുണ്ട് എന്നാൽ ചരക്കിനെ ഉൽപാദിപ്പിക്കുന്നില്ല. ചരക്കുൽപാദിപ്പിക്കാൻ ഉപയോഗ മൂല്യം സൃഷ്ടിച്ചാൽ മാത്രം പോര, മറ്റുള്ളവർക്ക് വേണ്ടിയുള്ള ഉപയോഗ മൂല്യം സൃഷ്ടിക്കണം, അതായത് സാമുഹ്യമായ ഉപയോഗ മൂല്യം. അവസാനമായി, ഉപയോഗ വസ്തു എന്ന നിലക്കല്ലാതെ ഒന്നിനും മൂല്യമുണ്ടാകാൻ സാദ്ധ്യമല്ല . ഒരു വസ്തു ഉപയോഗശൂന്യമെങ്കിൽ അതിലടങ്ങിയിരിക്കുന്ന അദ്ധ്വാനവും അങ്ങിനെ തന്നെ, അതിലടങ്ങിയ അദ്ധ്വാനത്തെ അദ്ധ്വാനമായി കണക്കാക്കുന്നില്ല, ആയതിനാൽ അത് മൂല്യം സൃഷ്ടിക്കുന്നില്ല.
A thing can be a use-value, without having value. This is the case whenever its utility to man is not due to labour. Such are air, virgin soil, natural meadows, &c. A thing can be useful, and the product of
human labour, without being a commodity. Whoever directly satisfies his wants with the produce of his own labour, creates, indeed, use-values, but not commodities. In order to produce the latter, he must
not only produce use-values, but use-values for others, social use-values. Lastly, nothing can have value, without being an object of
utility. If the thing is useless, so is the labour contained in it; the labour does not count as labour, and therefore creates no value.

Saturday, November 26, 2022

മൂല്യം സാമൂഹികാദ്ധ്വാനം

I.I.14
ചിലയാളുകൾ വിചാരിക്കാം ഒരു ഉപഭോഗ വസ്തുവിന്റെ വില നിർണ്ണയിക്കുന്നത് അതിനു വേണ്ടി ചിലവഴിച്ച അദ്ധ്വാനത്തിന്റെ അളവാണെങ്കിൽ, എത്രത്തോളം ഒരു തൊഴിലാളി മടിയനും വൈദഗ്ദ്യമില്ലാത്തവനുമായിരിക്കുന്നുവോ അത്രത്തോളം അവന്റെ ഉല്പന്നത്തിന്റെ മൂല്യവും കൂടുമെന്ന്, കാരണം കൂടുതൽ സമയം ആവശ്യമായി വരുന്നുവല്ലോ അതിന്റെ ഉല്പാദനത്തിന് . മൂല്യത്തിന്റെ സത്തക്ക് രൂപം നല്കുന്ന അദ്ധ്വാനം ഐകരൂപ്യമുള്ള അദ്ധ്വാനമാണ്, ഒരേ രൂപത്തിലുള്ള അദ്ധ്വാന ശക്തിയുടെ വ്യയം. സമൂഹത്താൽ നിർമ്മിക്കപ്പെട്ട മൊത്തം വസ്തുക്കളിലുമായി അടങ്ങിയിട്ടുള്ള ആകെ മൊത്തം മൂല്യമായ സമൂഹത്തിന്റെ മൊത്തം അദ്ധ്വാന ശക്തി ഇവിടെ ഐകരൂപ്യമുള്ള ബൃഹത്തായ ഒരൊറ്റ മാനുഷിക അദ്ധ്വാനശക്തിയായാണ് പരിഗണിക്കുന്നത് ,അത് അനേകം വ്യത്യസ്തമായി വേറിട്ടു നില്ക്കുന്ന ഏകകങ്ങൾ ചേർന്നതാണെങ്കിൽ പോലും . 


ഇവയിലോരോന്നും അതിലെ മറ്റേതൊന്നിനെപ്പോലെത്തന്നെയാണ്, സമൂഹത്തിന്റെ ശരാശരി അദ്ധ്വാനശക്തിയുടെ സ്വാഭാവം അതിനുള്ളിത്തോളവും അത്തരത്തിൽ അത് സ്വാധീനിക്കുന്നിടത്തോളവും; അതായത് അതിന്, സാമൂഹ്യ അദ്ധ്വാനശക്തിക്ക്,ഒരു ഉല്പന്നം ഉല്പാദിക്കാൻ സാമൂഹ്യ മായി ആവശ്യമായ, ശരാശരി അവശ്യമായ ഒരു സമയത്തേക്കാൾ കൂടുതലായ സമയം ആവശ്യമായി വരാത്തിടത്തോളം . സാമൂഹ്യ മായി ആവശ്യമായ അദ്ധ്വാന സമയം എന്നത് , ഒരു കാലഘട്ടത്തിൽ നിലനില്ക്കുന്ന ശരാശരി അദ്ധ്വാന വൈദഗ്ദ്യത്തിന്റെ നിലവാരവും അതിന്റെ തീവ്രതയും കൊണ്ട് സാധാരണ ഉൽപാദന സാഹചര്യത്തിൽ ഒരുൽപന്നം ഉല്പാദിപ്പിക്കാൻ വേണ്ട സമയമാണ്. ഇംഗ്ലണ്ടിൽ യന്ത്രത്തറികളുടെ അവതരണത്തോടെ ഒരു നിശ്ചിത അളവ് പരുത്തി നൂൽ തുണിയാക്കുന്നതിനാവശ്യമായ അദ്ധ്വാനം ഏകദേശം നേർ പകുതിയായ് കുറഞ്ഞു. എന്നാൽ കൈത്തറി നെയ്ത്തുകാർക്ക് ആവശ്യമായ അദ്ധ്വാന മാകട്ടെ മുമ്പുള്ളതുപോലെ തുടർന്നു; പക്ഷെ ഇവക്കെല്ലാം കൂടി, ഇവരുടെ ഒരു മണിക്കൂർ അദ്ധ്വാനത്തിന്റെ ഉപ്പന്നം ഈ മാറ്റത്തിനു ശേഷം പ്രധിനിദാനം ചെയ്തത് സാമൂഹ്യമായ അര മണിക്കൂർ അദ്ധ്വാനത്തെയാണ്, അതിന്റെ ഫലമായി അവരുടെ അദ്ധ്വാനത്തിന്റെ മൂല്യം നേരെത്തെയുണ്ടായിരുന്നതിന്റെ നേർ പകുതിയായി കുറഞ്ഞു.
Some people might think that if the value of a commodity is
determined by the quantity of labour spent on it, the more idle and unskilful the labourer, the more valuable would his commodity be, because more time would be required in its production. The labour, however, that forms the substance of value, is homogeneous human
labour, expenditure of one uniform labour-power. The total labour-power of society, which is embodied in the sum total of the values ofall commodities produced by that society, counts here as one homogeneous mass of human labour-power, composed though it be ofinnumerable individual units. Each of these units is the same as any other, so far as it has the character of the average labour-power of society, and takes effect as such; that is, so far as it requires for producing a commodity, no more time than is needed on an average, no more than is socially necessary. The labour-time socially necessary
is that required to produce an article under the normal conditions of production, and with the average degree of skill and intensity prevalent at the time. The introduction of power looms into England probably reduced by one half the labour required to weave a given quantity of yarn into cloth. The hand-loom weavers, as a matter of fact, continued to require the same time as before; but for all that, the product of one hour of their labour represented after the change oly half an hour's social labor, and consequently fell to one-half its former value.

Thursday, November 24, 2022

അദ്ധ്വാനം മൂല്യം സൃഷ്ടിക്കുന്നു.

1.1.11
നമുക്കിനി ഈ ഓരോ ഉൽപന്നങ്ങളിലേയും അവശേഷിപ്പുകളെ പരിശോധിക്കാം;ഇവയിലോരോന്നിലും അടങ്ങിയിരിക്കുന്നത് ഒരേ പദാർത്ഥേതര യാഥാർത്ഥ്യമാണ് ഏകജാതീയമായ മാനുഷികാദ്ധ്വാനത്തിന്റെ വെറും ഘര രൂപങ്ങൾ,വിനിയോഗരീതി പരിഗണിക്കപ്പെടാത്ത വിനിയോഗിക്കപ്പെട്ട അദ്ധ്വാനശക്തി. ഇതെല്ലാം നമ്മോടു പറയുന്നത്, ഇവയുടെയെല്ലാം ഉൽപാദനത്തിൽ മാനുഷികാദ്ധ്വാനം ചിലവഴിക്കപ്പെട്ടിട്ടുണ്ട്, മാനുഷികാദ്ധ്വാനം അടങ്ങിയിട്ടുണ്ട് എന്നതാണ്‌.ഈ സാമൂഹിക വസ്തുതയുടെ പരലുകളെയാണ് ഇവയിൽ പൊതുവായി വീക്ഷിക്കപ്പെടുന്നത്, അവ മൂല്യങ്ങളാണ്.


Let us now consider the residue of each of these products; it consists of the same unsubstantial reality in each, a mere congelation of homogeneous human labor, of labor power expended without regard to the mode of its expenditure. All that these things now tell us is, that human labor has been expended in their production, that the human labor is bodied in them. What looked at as Crystals of this social substance, common to them all, they are Values.
1.1.12
ചരക്കുകൾ വിനിമയം ചെയ്യുമ്പോൾ അവയുടെ വിനിമയമൂല്യം സ്വയം പ്രകടമാകുന്നത് അവയുടെ ഉപയോഗ മൂല്യത്തിൽ നിന്നും തീർത്തും സ്വതന്ത്രമായ ഒന്നായിട്ടാണെന്നു നാം കാണുകയുണ്ടായി.പക്ഷെ അവയുടെ ഉപയോഗ മൂല്യത്തിൽ നിന്നും സാമാന്യവൽക്കരണം ചെയ്താൽ അവശേഷിക്കുന്നത് മുകളിൽ നിർവചിച്ച അവയുടെ മൂല്യമാണ്. ആയതിനാൽ, എപ്പോഴെല്ലാം ചരക്കുകൾ വിനിമയം ചെയ്യുന്നവോ അപ്പോഴെല്ലാം സ്വയം പ്രകടമാകുന്ന പൊതുവായ സത്ത അവയുടെ മൂല്യമാണ്. വിനിമയ മൂല്യം എന്ന രൂപം ഒന്നിലൂടെ മാത്രമാണ് ചരക്കുകളുടെ മൂല്യം സ്വയം പ്രകടമാക്കാൻ അല്ലെങ്കിൽ പ്രകടിപ്പിക്കാൻ കഴിയുന്നതെന്ന് നമ്മുടെ അന്വേഷണ പുരോഗതി കാണിച്ചു തരും. എന്നിരുന്നാലും തൽക്കാലത്തേക്ക് നമുക്ക് മൂല്യത്തിന്റെ സ്വാഭാവം ഇതിൽ നിന്നും സ്വതന്ത്രമായ രൂപമായി പരിഗണിക്കേണ്ടതുണ്ട്.
We have seen that when commodities are exchanged, their exchange value manifests itself as something totally independent of their use value. But if we abstract from their use value, there remains their Value as defined above. Therefore, the common substance that manifests itself in the exchange value of commodities, whenever they are exchanged, is their value. The progress of our investigation will show that exchange value is the only form in which the value of commodities can manifest itself or be expressed. For the present, however, we have to consider the nature of value independently of this, its form.
1.1.13
അതു കൊണ്ട്, ഉപയോഗ മൂല്യത്തിന്, അല്ലെങ്കിൽ ഒരു ഉപയോഗ വസ്തുവിന് മൂല്യമുണ്ടാകുന്നത് സാമാന്യ മാനുഷികാദ്ധ്വാനം അതിൽ അടങ്ങിയിട്ടുണ്ട് അല്ലെങ്കിൽ യാഥാർത്ഥ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടു മാത്രമാണ്. അപ്പോൾ ഈ മൂല്യത്തിന്റെ തോത് അളക്കുന്നതെങ്ങനെ? ലളിതമായിപ്പറഞ്ഞാൽ, ഉപയോഗ വസ്തുക്കളിലടങ്ങിയിട്ടുള്ളതും മൂല്യ സൃഷ്ടി നടത്തുന്നതുമായ വസ്തുത കൊണ്ട്, അദ്ധ്വാനം കൊണ്ട്. അദ്ധ്വാനത്തിന്റെ അളവ് കണക്കാക്കപ്പെടുന്നത് അതിന്റെ ദൈർഘ്യം കൊണ്ടാണ്, അദ്ധ്വാന സമയമാകട്ടെ അതിന്റെ മുറക്ക് ആഴ്ച, ദിവസം, മണിക്കൂർ എന്നീ തോതുകൾ കൊണ്ടും.
A use value, or useful article, therefore, has value only because human labor in the abstract has been embodied or materialised in it. How, then, is the magnitude of this value to be me measured? Plainly, by the quantity of the value creating substance, the labor, contained in the article. The quantity of labour, however, is measured, by its duration, and labor time in its turn finds its standard in weeks, days, and hours.

Wednesday, November 23, 2022

മൂർത്തവും അമൂർത്തവും

കഴിഞ്ഞ പോസ്റ്റിൽ നാം കണ്ടത് ഉപയോഗ മൂല്യത്തിൽ നിന്നും സ്വതന്ത്രമായി നിലകൊള്ളുന്ന "ഒന്നാ" യ വിനിമയമൂല്യത്തെയാണ്. താഴെ 9, 10 വാക്യങ്ങളിൽ  ഉപയോഗ മൂല്യത്തേയും വിനിമയ മൂല്യത്തേയും "മൂർത്തം  അമൂർത്തം '' എന്ന വൈരുദ്ധ്യവാദ സംവർഗ്ഗം ഉപയോഗിച്ച് അപഗ്രഥിക്കുകയാണ്.
1.1.9
ഈ പൊതുവായ "ഒന്ന് '' എന്നത് ഒരു ജ്യാമിതിയമായതോ രാസപരമായതോ അല്ലെങ്കിൽ ചരക്കിന്റെ, ഉപഭോഗവസ്തുവിന്റെ, മറ്റേതെങ്കിലും സ്വാഭാവിക സവിശേഷതകളോ അല്ല. അത്തരം സവിശേഷതകൾ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത് അവ ചരക്കിന്റെ ഉപയോഗ മൂല്യത്തെ സൃഷ്ടിക്കുന്ന ഉപയോഗികതയെ ബാധിക്കുന്നിടത്തോളം മാത്രമാണ്. പക്ഷെ ചരക്കിന്റെ വിനിമയമൂല്യം ഉപയോഗ മൂല്യത്തിൽ നിന്നും പൂർണ്ണമായും അമൂർത്ത വല്കരിക്കപ്പെട്ട ഒന്നിനാൽ നിർണ്ണയിക്കപ്പെടുന്ന വ്യക്തമായ ഒരു പ്രക്രിയയാണ്. ആയതിനാൽ ഒരു ഉപയോഗ മൂല്യം മറ്റേതൊരു ഉപയോഗമൂല്യത്തെപ്പോലെയും  തന്നെ നല്ലതാണ്, മതിയായ അളവിൽ ലഭ്യമെങ്കിൽ. അല്ലെങ്കിൽ, വയസ്സൻ ബാർബൊൺ പറഞ്ഞതു പോലെ, " ഒരു തരം സാധനം മറെറാരു തരം സാധനം പോലെ നല്ലതു തന്നെ, അവയുടെ മൂല്യം തുല്യമാണെങ്കിൽ. തുല്യ മൂല്യമുള്ള വസ്തുക്കളിൽ  വ്യത്യാസം നിലനില്ക്കുന്നില്ല ..... ഒരു നൂറു പൗണ്ട് വിലപ്പടിപ്പുള്ള ഈയ്യത്തിന്റേയോ  ഇരുമ്പിന്റേയോ മൂല്യം നൂറു പൗണ്ട് വിലയുള്ള  വെള്ളിയുടേയോ സ്വർണ്ണത്തിന്റേയോ മൂല്യത്തിന്റെ അത്ര മഹത്തരം തന്നെ. ഉപയോഗ മൂല്യം എന്ന നിലക്ക്, ചരക്കുകളെല്ലാം, എല്ലാത്തിനുപരി, വ്യത്യസ്ത ഗുണങ്ങളാണ്. പക്ഷെ വിനിമയമൂല്യം എന്ന നിലയിൽ അവ വെറും വ്യത്യസ്ത അളവുകളാണ്, തൽഫലമായി ഉപയോഗ മൂല്യത്തിന്റെ അണു പോലുമടങ്ങിയിട്ടില്ല.  
This common "something" cannot be either a geometrical, a chemical, or any other natural property of commodities. Such properties claim our attention only in so far as they affect the utility of those commodities, make them use-value. But the exchange of commodities is evidently an act characterised by a total abstraction from use-value. Then one use value is just as good as another, provided only it be present in sufficient quantity. Or, as old Barbon says, " one sort of wares are as good as another, if the values be equal. There is no difference or distinction in things of equal value... An hundred pounds' worth of lead or iron, is of as great value as one hundred pounds' worth of silver or gold. As use values, commodities are, above all, of different qualities, and consequently do not contain an atom of use value.
1.1.10
നമ്മൾ ഉപഭോഗ വസ്തുക്കളുടെ ഉപയോഗ മൂല്യത്തെ പരിഗണിക്കുന്നത് മാറ്റി നിർത്തിയാൽ അവക്ക് പൊതുവായി ഒറ്റ സവിശേഷതയെ അവശേഷിക്കുന്നുള്ളു, അത് അദ്ധ്വാനത്തിന്റെ ഉൽപന്നമാണവ എന്നതാണ്. പക്ഷെ അദ്ധ്വാനത്തിന്റെ ഉൽപന്നം തന്നെ നമ്മുടെ കൈകളിൽ മാറ്റത്തിനു വിധേയമാകുന്നുണ്ട്. നമ്മൾ അതിന്റെ ഉപയോഗ മൂല്യത്തിൽ നിന്നും അമൂർത്തവല്ക്കരണം നടത്തുകയാണെങ്കിൽ, അതേ സമയം നാം അതിനു ഉപയോഗ മൂല്യം നല്കുന്ന ആകൃതിയിൽ നിന്നും പദാർത്ഥ ഘടകങ്ങളിൽ നിന്നും അമൂർത്തവൽക്കരണം നടത്തുന്നു; നാം മേലിൽ അവയിൽ ഒരു മേശയോ, ഒരു വീടോ, നൂലോ, അല്ലെങ്കിൽ മറേറതെങ്കിലും ഉപയോഗപ്രദ വസ്തുവോ ആയി കാണുന്നില്ല. ഒരു ഭൌതീക വസ്തു എന്ന നിലയിലുള്ള അതിന്റെ നിലനില്പ് കാഴ്ചയിൽ നിന്നും മാറുന്നു. അതിനെ അശാരിയുടേയോ കൽപണിക്കാരന്റെയോ നെയ്തു കാരന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പ്രത്യുൽപാദനപരമായ അദ്ധ്വാനത്തിന്റേയോ ഉൽപന്നമായും പരിഗണിക്കപ്പെടുന്നില്ല. ഉൽപന്നത്തിന്റെ ഉപയോഗപ്രദമായ ഗുണങ്ങളോടൊപ്പം അതിലടങ്ങിയിരിക്കുന്ന ഉപയോഗപ്രദമായ വിവിധതരം അദ്ധ്വാന സ്വഭാവങ്ങളേയും നാം കാഴ്ചയിൽ നിന്നും  മാറ്റി നിർത്തുന്നു, അദ്ധ്വാനത്തിന്റെ മൂർത്തരൂപങ്ങളേയും; അവക്ക് എല്ലാത്തിനും പൊതുവായിട്ടുള്ളതല്ലാതെ ഒന്നും അവശേഷിക്കുന്നില്ല; എല്ലാം തന്നെ ഒരേ ഒരു തരത്തിലുള്ള അദ്ധ്വാനമായി ചുരുങ്ങുന്നു, അമൂർത്തമായ മാനുഷിക അദ്ധ്വാനം .
If then we leave out of consideration the use value of commodities, they have only one common property left, that of being products of labor. But even the product of labor itself has undergone a change in our hands. If we make abstraction from its use value, we make abstraction at the same time from the material elements and shapes that make the product a use value; we see in it no longer a table, a house, yarn, or any other useful thing. Its existence as a material thing is put out of sight. Neither it any longer be regarded as the product of labor of joiner, the spinner, or of any other definite kind of productive labor. Along with the useful qualities of the products themselves, we put out of sight both the useful character of the various kinds of labor embodied in them, and the concrete forms of that labor; there is nothing left but what is common to all; all are reduced to one and the same sort of labor, human labor in the abstract.
**************************************
1.1.9 ൽ പ്രതിപാദിക്കുന്നത് വിനിമയമൂല്യം എന്നത് ഗുണങ്ങളിലധിഷ്ഠിതമാണ് . അവ ദൃഷ്ടി ഘോചരങ്ങളാണ്. എന്നാൽ അവയിൽ നിന്നുളവാകുന്ന വിനിമയമൂല്യം അളവിലധിഷ്ഠിതമാണ്, അതാകട്ടെ ദൃഷ്ടി ഘോചരങ്ങളല്ല അഥവാ ഭൗതീകമല്ല. അഥവാ ഗുണങ്ങൾ മൂർത്തമായവയും അതിൽ നിന്നുളവാകുന്ന അളവ് അമൂർത്തവുമാണ്. അമൂർത്തമെന്നാൽ പഞ്ചേന്ദ്രിയങ്ങളാൽ നേരിട്ട് അനുഭവിക്കാൻ പറ്റാത്ത എന്നർത്ഥം. ഒരു ചരക്കിലെ അഥവാ ഉപഭോഗവസ്തുവിലെ ഗുണങ്ങൾ എന്ന മൂർത്ത വസ്തുതകൾ അളവ് എന്ന അമൂർത്തതയിലേക്ക് പരണമിക്കുമ്പോൾ ഭൗതീക വസ്തുക്കൾ എന്നതിൽ നിന്ന് വെറും മൂല്യമെന്ന അമൂർത്തതയിലേക്കും പരിണാമം സംഭവിക്കുന്നു. അതിലടങ്ങിയ അദ്ധ്വാനത്തിനും അതേ വിധത്തിലുള്ള പരിണാമം സംഭവിക്കുന്നു എന്നതാണ് 1.1.10 ൽ പ്രതിപാദിക്കുന്നത്. ആശാരി, കൽപണിക്കാരൻ തുടങ്ങിയവരുടെ മൂർത്തമായ അദ്ധ്വാനം വിനിമയമൂല്യത്തിൽ അമൂർത്തമായ മാനുഷിക അദ്ധ്വാനം മായി മാറുന്നു. ആശാരിയുടേയും കൽപണിക്കാന്റെയും അദ്ധ്വാനം വ്യക്തിപരമാണെങ്കിൽ അമൂർത്തമായ മാനുഷിക അദ്ധ്വാനം സാമൂഹിക മാണെന്ന പ്രത്യേകത കൂടി ഇവിടെ കാണാം.

ഇവിടെ കണ്ടെത്തലുകൾക്ക് അഥവാ ശാസ്ത്രീയാന്വേഷണങ്ങൾക്കു പയോഗിച്ചിരിക്കുന്ന സംവർഗ്ഗങ്ങൾ " ഗുണവും അളവും ", "മൂർത്തവും അമൂർത്തവും " എന്നിവയാണ്. ഒരോ അന്വേഷണവും കണ്ടെത്തലുകളും നിരീക്ഷണങ്ങളും നിഗമനങ്ങളും തീരുമാനങ്ങളും ശരിയാകണമെങ്കിൽ അവയെല്ലാം സംവർഗ്ഗങ്ങൾ എന്ന നിശ്ചിത നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.

സവിശേഷവും സാമാന്യവും

1.1.7
നമുക്ക് രണ്ടു ചരക്കുകളെ പരിഗണിക്കാം, ഉദാഹരണത്തിന് ചേളവും ഇരുമ്പും. ഇവ വിനിമയം ചെയ്യുന്ന അനുപാതത്തെ, ആ അനുപാതം എന്തു തന്നെയായാലും, എല്ലായ്പോഴും ഒരു നിശ്ചിത അളവ് ചോളം ഒരു നിശ്ചിത അളവ് ഇരുമ്പുമായി തുലനം ചെയ്യുന്ന ഒരു സമവാക്യത്തിൽ പ്രതിനിധാനം ചെയ്യാവുന്നതാണ്. ഉദ:- 25 പൗണ്ട് ചോളം = x ശത പൗണ്ട് ഇരുമ്പ് . ഈ സമവാക്യം നമ്മോടു പറയുന്നതെന്താണ്? ഇത് നമ്മോടു പറയുന്നത് രണ്ടു വ്യത്യസ്ഥ വസ്തുക്കളിൽ, 25 പൗണ്ട് ചോളത്തിലും X ശത പൗണ്ട് ഇരുമ്പിലും, തുല്യ അളവിൽ രണ്ടിലും പൊതുവായി ഒന്ന് സ്ഥിതി ചെയ്യുന്നു എന്നതാണ്. ആയതിനാൽ ഈ രണ്ടു വസ്തുക്കളും മൂന്നാമതൊന്നിനു തുല്യമാണ്, അതാകട്ടെ ഇതിൽ രണ്ടിലേതുമല്ല താനും. ആയതിനാൽ ഇവ ഓരോന്നും, വിനിമയ മൂല്യമായിരിക്കുന്നിടത്തോളം, ഈ മൂന്നാമത്തേതായി മാറ്റാവുന്നതാണ്‌.
Let us take two commodities, e.g. corn and iron. The proportions in which they are exchangeable , whatever those proportions may be, can always be represented by an equation in which a given quantity of corn is equated to some quantity of iron: e.g., 1 quarter corn = x cwt. iron. What does this equation tell us? It tell us that in two different things , in 1 quarter of iron and x cwt of iron, there exists in equal quantities something common to both. The two things must therefore be equal to a third, which in itself neither the one nor the other. Each of them, so far it is exchange value, must therefore be reducible to this third.

1.1.8

ഒരു ലളിത ജ്യാമിതീയ വിശദീകരണം ഇതു വ്യക്തമാക്കുന്നതാണ്. ബഹുഭുജ ജ്യാമിതീയ രൂപങ്ങളുടെ വിസ്തീർണ്ണം കണക്കാക്കുന്നതിനും താരതമ്യം ചെയ്യുന്നതിനുമായി നാം അവയെ ത്രികോണങ്ങളായി ഭാഗിക്കുന്നു. എന്നാൽ ത്രികോണത്തിന്റെ വിസ്തീർണ്ണം തന്നെ അതിന്റെ ദൃശ്യരൂപത്തിൽ നിന്നും വ്യത്യസ്ഥമായ ഒന്നായിട്ടാണ് പ്രകാശിപ്പികുന്നത്, അതിന്റെ പാദത്തിന്റേയും ഉന്നതിയുടേയും ഗുണനഫലത്തിന്റെ പകുതിയായിട്ട്. ഇ തു പോലെ തന്നെ ചരക്കുകളുടെ വിനിമയമൂല്യത്തെ വലിയ തോതിലോ ചെറിയ തോതിലോ പ്രധിനിദാനം ചെയ്യാവുന്നതും അവക്കു പൊതുവായിട്ടുള്ളതുമായ ഒന്നിന്റെ രൂപത്തിൽ പ്രകാശിപ്പിക്കാൻ കഴിയുന്നതായിരിക്കും
A simple geometrical illustration will make this clear. In order to calculate and compare the areas of rectilinear figures, we decompose them into triangles. But the area of the triangle itself is expressed by something totally different from its visible figure, namely, by half the product of the base into the altitude. In the same way the exchange values of commodities must be capable of being expressed in terms of something common to them all, of which thing they represent a greater or less quantity.
.
**************************************

അളവും ഗുണവും

1.1.5
വിനിമയമൂല്യം, ഒരു തരത്തിലുള്ള ഉപയോഗമൂല്യം മറ്റൊരുതരത്തിലുള്ളതുമായി വിനിമയം ചെയ്യുന്ന അനുപാതം എന്ന നിലയിൽ, ഒന്നാമതായി, അളവിലധിഷ്ഠിതമായ അല്ലെങ്കിൽ പരിമാണാത്മക ബന്ധമായാണ് സ്വയം പ്രത്യക്ഷപ്പെടുന്നത്, സ്ഥല കാലങ്ങൾക്കനുസരിച്ച് സ്ഥിരം മാറിക്കൊണ്ടിരിക്കുന്ന ഒരു ബന്ധം.ആയതിനാൽ വിനിമയമൂല്യം യാദൃശ്ചികമായതായും ശുദ്ധ ആപേക്ഷികമായതായും,അനന്തരം സ്വതസിദ്ധ മൂല്യമായും, അതായത് ഉപഭോഗ വസ്തുക്കളിൽ നിന്ന് വേർപ്പെടാൻ കഴിയാത്തവിധം ബന്ധപ്പെട്ട് അവയിൽ അന്തർലീനമായിരിക്കുന്ന വിനിമയമൂല്യമായും, കാണപ്പെടുന്നു എന്നത് ഒരു വൈരുദ്ധ്യമാണ്. കാര്യങ്ങൾ കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിക്കാം.
I.I.5
Exchange value, at first sight, presents itself as a quantitative relation,as the proportion in which values in use of one sort are exchanged for those of another sort,*15 a relation constantly changing with time and place. Hence exchange value appears to be something accidental and purely relative, and consequently an intrinsic value, i.e., an exchange value that is inseparably connected with, inherent in commodities, seems a contradiction in terms.*16 Let us consider the
matter a little more closely.

ഒരു ഉപഭോഗവസ്തു, ഉദാഹരണത്തിന് 25 പൌണ്ട് ഗോതമ്പ് x അളവ് കറുപ്പ് പോളിഷ്, y അളവ് പട്ട്, z അളവ് സ്വർണ്ണം തുടങ്ങി മറ്റു പല വസ്തുക്കളുമായി വ്യത്യസ്തമായ അനുപാതത്തിൽ വിനിമയം ചെയ്യുന്നു എന്നിരിക്കട്ടെ.അങ്ങിനെ ഗോതമ്പിന് ഒരു വിനിമയ മൂലിയത്തിനു പകരം അനവധി വിനിമയ മൂല്യങ്ങൾ ഉണ്ടാകുന്നു. x അളവ് കറുപ്പ് പോളിഷ്, y അളവ് പട്ട്, z അളവ് സ്വർണ്ണം തുടങ്ങിയവ 25 പൌണ്ട് ഗോതമ്പിൻ്റെ വിനിമയ മൂല്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആയതിനാൽ x അളവ് കറുപ്പ് പോളിഷ്, y അളവ് പട്ട്, z അളവ് സ്വർണ്ണം തുടങ്ങിയ വിനിമയമൂല്യങ്ങൾ പരസ്പരം പകരം വെക്കാവുന്നവയാണ് അല്ലെങ്കിൽ അവ പരസ്പരം തുല്യമാണ്. ആയതിനാൽ, ഒന്നാമതായി, ഒരു ഉപഭോഗ വസ്തുവിൻ്റെ സാധുവായ വിനിമയമൂല്യം അതിനു തുല്യമായ ഒന്നിനെ പ്രതിനിധാനം ചെയ്യുന്നു, രണ്ടാമതായി, വിനിമയ മൂല്യം, പൊതുവായി, ഉപഭോഗവസ്തുവിലടങ്ങിയിട്ടുള്ളതും എന്നാൽ അതിൽ നിന്നും വ്യതിരിക്തമായിട്ടുള്ളതുമായ ഒന്നിൻ്റെ, ഒരു പ്രതിഭാസ രൂപത്തെ, പ്രതിനിധാനം ചെയ്യുന്ന രീതിമാത്രവുമാണ്.
I.I.6
A given commodity, e.g., a quarter of wheat is exchanged for x blacking, y silk, or z gold, &c.—in short, for other commodities in the most different proportions. Instead of one exchange value, the wheat has, therefore, a great many. But since x blacking, y silk, or z gold, &c., each represent the exchange value of one quarter of wheat, x
blacking, y silk, z gold, &c., must as exchange values be replaceable by each other, or equal to each other. Therefore, first: the valid exchange values of a given commodity express something equal; secondly, exchange value, generally, is only the mode of expression, the phenomenal form, of something contained in it, yet distinguishable from it.
-----------------------------------------------------------------------------------------
ഗുണവും അളവും തന്നെയാണിവിടെ പ്രതിപാദ്യം. ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ഗുണമെന്ന ഉപയോഗമൂല്യം വില എന്ന വിനിമയമൂല്യമായി, അളവായി, മാറുന്നതെങ്ങനെ എന്ന സങ്കീർണ്ണ പ്രക്രിയയാണിവിടെ മാർക്സ് വരച്ചുകാണിക്കുന്നത്. ഉപഭോഗവസ്തുവിലടങ്ങിയ ഗുണം അതിൽ നിന്നും വ്യതിരിക്തമായി നിലനിൽക്കുന്ന വിലയായി പരിണമിക്കുന്ന പ്രക്രിയ. ഇതിൽ തന്നെ താത്വികമായ പലതിനേയും ദർശിക്കാന കഴിയും.

Monday, November 21, 2022

1.1.3
ഗുണം അളവ് എന്നീ രണ്ടു വീക്ഷണകോണിൽ നിന്നുകൊണ്ട് ഉപയോഗ പ്രദമായ ഇരുമ്പ്, പേപ്പർ തുടങ്ങിയ സകല വസ്തുക്കളേയും നോക്കികാണാം. ഇവ പല സവിശേഷതകളുടെ ഒരു സമന്വയമായതിനാൽ പല വിധ ഉപയോഗങ്ങളു മുണ്ടാകാം. ഈ പല വിധ ഉപയോഗങ്ങൾ കണ്ടെത്തുക എന്നത് ചരിത്രത്തിൻ്റെ ജോലിയാണ്. അതു പോലെ തന്നെയാണ്, ഉപയോഗ പ്രദമായ വസ്തുക്കളെ അളക്കാൻ ഉപയോഗിക്കുന്ന സാമൂഹ്യമായി അംഗീകരിക്കപ്പെട്ട അളവുകളുടെ സംസ്ഥാപനത്തിൻ്റെ കാര്യവും. ഈ അളവുകളുടെ വൈവിദ്ധ്യങ്ങളുടെ ഉറവിടം ഭാഗികമായി വസ്തുക്കളുടെ വൈവിദ്ധ്യത്തിലും ഭാഗികമായി പരമ്പരാഗതയിലുമാണ് സ്ഥിതി ചെയ്യുന്നത്. 


1.1.4
ഉപയോഗികത വസ്തുക്കൾക്ക് ഉപയോക മൂല്യം സൃഷ്ടിക്കുന്നു. ഈ ഉപയോഗികത എന്നു പറയുന്നത് ശൂന്യതയുമായി ബന്ധപ്പെട്ട കാര്യമല്ല. ഉപഭോഗ വസ്തുക്കളുടെ ഭൌതീക സവിശേഷതകളാൽ പരിമിതപ്പെട്ടതായതിനാൽ ഇതിന് ഉപഭോഗ വസ്തുക്കളിൽ നിന്ന് സ്വതന്ത്രമായ നിലനിൽപ്പില്ല. ഇരുമ്പ്, ചോളം, വജ്രം തുടങ്ങിയ ഉപഭോഗ വസ്തുക്കൾ,ആയതിനാൽ, ഭൌതീക വസ്തുക്കളായിരിക്കുന്നിടത്തോളം, ഉപയോഗ പ്രദമായവയാണ്, ഉപയോഗമൂല്യമാണ്.ഉപഭോഗ വസ്തു വിൻ്റെ, ചരക്കിൻ്റെ, ഈ സവിശേഷത അതിൻ്റെ ഉപയോഗ ഗുണം ശരിയാക്കിയെടുക്കാൻ വേണ്ട അദ്ധ്വാനത്തിൻ്റെ അളവിൽ നിന്നും സ്വന്ത്രമായി നിലനിൽക്കുന്നതാണ്. ഉപയോഗമൂല്യം കൈകാര്യം ചെയ്യുമ്പോൾ, നാം നിശ്ചിത അളവുകൾ കൈകാര്യം ചെയ്യുന്നതായി കണക്കാക്കുന്നു, ഡസൻ കണക്കിനു വാച്ചുകൾ, യാഡ് കണക്കിനു ലിനൻ, ടൺ കണക്കിനു ഇരുമ്പ് എന്നൊക്കെ. ഉപഭോഗ വസ്തുക്കളുടെ ഉപയോഗമൂല്യം ഒരു പ്രത്യേക പഠനത്തിനു വിഭവമൊരുക്കുന്നു, ഉപഭോഗ വസ്തുക്കളുടെ വാണിജ്യ വിജ്ഞാനത്തിൻ്റേത്. ഉപഭോഗ വസ്തുവിൻ്റെ ഉപയോഗം അഥവാ ഉപഭോഗമാണ് ഉപയോഗ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നത്. സമ്പത്തിൻ്റെ സാമൂഹ്യരൂപമെന്തുതന്നെയായാലും, സമ്പത്തിൻ്റെ സത്തയെ പ്രദാനം ചെയ്യുന്നതിതു തന്നെയാണ്. നമ്മൾ പരിഗണിക്കാൻ പോകുന്ന സാമൂഹ്യ രൂപത്തിൽ, ഇവ, ഇതിനു പുറമെ, വിനിമയ മൂല്യങ്ങളുടെ ഭൌതീക നിക്ഷേപങ്ങളുമാണ്. 
---------------------------------------------------------------------------
I.I.3
Every useful thing, as iron, paper, &c., may be looked at from the two points of view of quality and quantity. It is an assemblage of many properties, and may therefore be of use in various ways. To discover the various use of things is the work of history.*12 So also is the establishment of socially-recognised standards of measure for the quantities of these useful objects. The diversity of these measures has its origin partly in the diverse nature of the objects to be measured, partly in convention.
I.I.4
The utility of a thing makes it a use-value.*13 But this utility is not a thing of air. Being limited by the physical properties of the commodity, it has no existence apart from that commodity. A commodity, such as iron, corn, or a diamond, is therefore, so far as it is a material thing,a use-value, something useful. This property of a commodity is independent of the amount of labour required to appropriate its useful qualities. When treating of use-value, we always assume to be dealing with definite quantities, such as dozens of watches, yards of linen, or
tons of iron. The use-values of commodities furnish the material for a special study, that of the commercial knowledge of commodities.*14 Use-values become a reality only by use or consumption: they also constitute the substance of all wealth, whatever may be the social form of that wealth. In the form of society we are about to consider, they are, in addition, the material depositories of exchange value.
****************************************************************************************************
വിശകലനം:
------------------
വൈരുദ്ധ്യാത്മക വാദരീതിയാണ് മൂലധനത്തിൻ്റെ മെതേഡോളജിയും തത്വശാസ്ത്രവുമെല്ലാം. പ്രപഞ്ചത്തിലെ ഏതൊന്നിനെ പരിശോധിച്ചാലും അതിലെല്ലാം ഈ വൈരുദ്ധ്യാത്മകത കാണാം. എന്നാൽ കോടാനു കോടി വസ്സതുക്കളിൽ സവിശേഷമായി  കാണുന്ന  വൈരുദ്ധ്യങ്ങളെ സാമന്യവൽക്കരിച്ചാൽ വിരലിലെണ്ണാവുന്ന നിയമങ്ങളാക്കി ചുരുക്കാം. അങ്ങിനെ ചുരുങ്ങി കിട്ടുന്ന ഓരോനിയമത്തേയും സംവർഗ്ഗങ്ങൾ അഥവാ Classes എന്നാണ് വിളിക്കുന്നത്. അതിലെ ഒരു സംവർഗ്ഗമാണ് "ഗുണവും അളവു"മെന്നത്. ഗവേഷണങ്ങളിൽ അന്വേഷണത്തിനുപയോഗിക്കുന്ന നിയമങ്ങളിൽ ഒന്നാണിത്. പല ശാസ്ത്രശാഖകളിലും ഇവ പല രീതികളിലാണ് ഉപയോഗിക്കുന്നത്. ഇവിടെ സാമ്പത്തികശാസ്ത്രത്തിലും പല തലത്തിൽ പല രീതികളിലും ഉപയോഗിച്ചിരിക്കുന്നതു കാണാം. വസ്തുക്കളുടെ ഭൌതീക ഗുണങ്ങളാണ് മൂല്യം സൃഷ്ടിക്കുന്നത് എന്നും അങ്ങിനെ മൂല്യമുള്ള വസ്തുക്കൾ കൈമാറ്റം ചെയ്യപ്പടാൻ അളവ്  സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് മേൽപ്പറഞ്ഞ ഖണ്ഡികകളിലെ നീരിക്ഷണം . അതായത് ഗുണം അളവായും അളവ് ഗുണമായും പരസ്പരം മാറുകയും സ്വാധീനിക്കുകയും ചെയ്യുന്നു എന്ന വൈരുദ്ധ്യാത്മക നിയമം.

ഭാഗം 1 -ഒരു ചരക്കിൻ്റെ രണ്ടു ഘടകങ്ങൾ, ഉപയോഗമൂല്യവും മൂല്യവും (മൂല്യത്തിൻ്റെ സത്തയും മൂല്യത്തിൻ്റെ അളവും).

ഇംഗ്ളീഷ് പതിപ്പിൽ നിന്നുമാണ് പോസ്റ്റുന്നത്, മലയാളം തർജ്ജമ കൊടുത്തിട്ടുണ്ട്. 
ഒന്നാം വാള്യം ഒന്നാം അദ്ധ്യായം -ചരക്കുകൾ(ഉപഭോഗ വസ്തുക്കൾ)

1.1.1 
മുതാളിത്ത ഉല്പാദന രീതി നിലനില്കുന്ന സമൂഹത്തിൽ  സമ്പത്ത് സ്വയം വെളിപ്പെടുന്നത് "അത്യധികമായ ചരക്കുകളുടെ സഞ്ചയമായിട്ടാണ്" ചരക്കുകളുടെ ഏകകം(യൂണിറ്റ്) തന്നെ ഒരു ചരക്കായി.ആയതിനാൽ നമ്മുടെ അന്വേഷണം തുടങ്ങേണ്ടത് ചരക്കിൻ്റെ വിശകലനത്തിൽ നിന്നാണ്.


1.1.2
ഒരു ചരക്ക് (ഉപഭോഗ വസ്തു), ഒന്നാമതായി, നമുക്ക് വെളിയിൽ നിലനിൽക്കുന്നതും അതിൻ്റെ സവിശേഷ ഗുണങ്ങളാൽ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മനുഷ്യൻ്റെ ആവശ്യങ്ങളെ സംതൃപ്തിപ്പെടുത്തുന്നതുമാണ്.അത്തരം ആവശ്യങ്ങളുടെ സ്വഭാവം, ഉദാഹരണത്തിന് ഉദരത്തിൽ നിന്നുത്ഭവിക്കുന്നതാണോ അതോ മോഹങ്ങളിൽ നിന്നുത്ഭവിക്കുന്നതാണോ എന്നത്, യാതൊരു വ്യത്യസവും സൃഷ്ടിക്കുന്നില്ല. വസ്തുക്കൾ എങ്ങിനെയാണ് ഈ ആവശ്യങ്ങൾ നിറവേറ്റുന്നത് എന്നതും,പ്രത്യക്ഷമായി ഉപജീവനോപാധി എന്ന നിലയിലാണോ അതോ പരോക്ഷമായി ഉല്പാദനോപാധി എന്ന നിലയിലണോ എന്നതും, നാം ഇവിടെ പരിഗണിക്കുന്നില്ല.
*************************************
പഠനം.
ചരക്കിൻ്റെ ഏകകം(യൂണിറ്റ്) എന്നുദ്ദേശിക്കുന്നത് കറൻസിയോ അതിനടിസ്ഥാനമായ സ്വർണമോ ആയി പരിഗണിക്കാം..
നോക്കൂ വൈരുദ്ധ്യവാദത്തിൻ്റെ പ്രയോഗം. മനുഷ്യാവശ്യങ്ങൾ പലകോണിൽ നിന്നും വീക്ഷിക്കുമ്പോൾ തന്നെ വൈരുദ്ധ്യ വാദാധിഷ്ഠിതമായി തന്നെ കാണുന്നു.  ആവശ്യങ്ങൾ ആദ്യമായി ഉത്ഭവത്തെ ആസ്പദമാക്കി, ശാരീരികാവശ്യങ്ങൾ മാനസീകാവശ്യങ്ങൾ എന്നിങ്ങനെ പരസ്പര വിരുദ്ധമായി അവതരിപ്പിക്കുമ്പോൾ തന്നെ അവ ആവശ്യം എന്ന ഒന്നിൻ്റെ രണ്ടു വശങ്ങൾ മാത്രമായി കാണുന്നു, രണ്ടും പരസ്പരം ആശ്രയിച്ചു നിലനിൽക്കുന്നു.  മറ്റൊരു വീക്ഷണകോണിൽ നിന്ന്,ഉപയോഗത്തിൻ്റെ, നോക്കികാണുമ്പോളും ഇങ്ങനെ തന്നെ.ഉപജീവനോപാധിയും ഉല്പാദനോപാധിയും. ഇതു രണ്ടും പരസ്പര ആശ്രയിച്ച് നില നിൽക്കുന്നു, നേരത്തെ ആവശ്യങ്ങളുടെ കാര്യത്തിലെന്നപോലെ.പരസ്പരം ആശ്രയിച്ചാണെങ്കിലും ഒന്ന് മറ്റേതിന് വിരുദ്ധമെന്ന് കാണാം.

Volume I Chapter I COMMODITIES.
SECTION 1.—THE TWO FACTORS OF A COMMODITY: USE-VALUE AND VALUE (THE SUBSTANCE OF VALUE AND THE MAGNITUDE OF VALUE).
I.I.1
THE wealth of those societies in which the capitalist mode of
production prevails, presents itself as "an immense accumulation of commodities,"*10 its unit being a single commodity. Our investigation must therefore begin with the analysis of a commodity.
I.I.2
A commodity is, in the first place, an object outside us, a thing that by its properties satisfies human wants of some sort or another. The nature of such wants, whether, for instance, they spring from the stomach or from fancy, makes no difference.*11 Neither are we here concerned to know how the object satisfies these wants, whether directly as means of subsistence, or indirectly as means of production.


ആമുഖം

മൂലധനത്തിനെ ഖണ്ഡശ്ശ പോസ്റ്റുക എന്നതാണ് ഈ പേജ്ജു കൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്.

ദശാംബ്ദങ്ങളുടെ ഗവേഷണഫലമാണ് മൂലധനം. ആയതിനാൽ ഗവേഷണത്തിനുപയോഗിക്കുന്ന രീതികൾ, വസ്തുതകൾ കണ്ടെത്താൻ ഇവിടേയും ഉപയോഗിച്ചിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണത്തിൽ ഉപയോഗിക്കുന്ന രീതികളെ പ്രതിപാദിക്കുന്നതാണ് രീതി ശാസ്ത്രം അഥവാ മെതേഡോളജി. ഇതിലുപയോഗിച്ചിട്ടുള്ള രീതിശാസ്ത്രമാണ് വൈരുദ്ധ്യാത്മക രീതി. കാറൽ മാർക്സ് വൈരുദ്ധ്യാത്മക ഭൗതീക വാദത്തെക്കുറിച്ച് പുസ്തകമൊന്നുമെഴുതിയിട്ടില്ല, മറിച്ച് അദ്ദേഹം അതിനെ തൻ്റെ അന്വേഷണത്തിൽ മുഴുവൻ ഉപയോഗിച്ചു. അത് എങ്ങിനെയെന്ന് പ്രധാന സ്ഥലങ്ങളിൽ പരിശോധിക്കും. അതാവശ്യമാണ്. അതായത് മൂലധനവും അതിൻ്റെ രീതിശാസ്ത്രമായ വൈരുദ്ധ്യവാദത്തേയും ഒരുമിച്ച് പരിശോധിക്കുന്നു അഥവാ അങ്ങിനെയേ മൂലധനത്തെ മനസ്സിലാക്കാൻ കഴിയൂ.

വൈരുദ്ധ്യവാദത്തെക്കുറിച്ചൊരു വാക്ക്. വസ്തുതകളും വസ്തുക്കളും നിലനിൽക്കുന്നത് വിരുദ്ധ സ്വഭാവങ്ങളുടെ അഥവാ വൈരുദ്ധ്യങ്ങളുടെ ഐക്യത്തിലെന്നാണ് ഈ സിദ്ധാന്തം സ്ഥാപിക്കുന്നത്. ഏതൊന്നും നിലനില്കുന്നതിനും വികസിക്കുന്നതിനും ഈ ഐക്യത്ത്യൻ്റ അഥവാ സംഘട്ടനത്തിൻ്റ സാന്നിദ്ധ്യം ആവശ്യമാണ്. രാവും പകലും എന്ന രണ്ടു വിരുദ്ധ അവസ്ഥകളുടെ ഐക്യമാണ് ഒരു ദിനം. ഒരു സസ്യത്തിൻ്റെ വളർച്ച വിപരീത ദിശയിലുള്ള രണ്ടു തരം വളർച്ചയാണ്, പ്രകാശത്തിൻ്റെ സാന്നിദ്ധ്യം ലക്ഷ്യമാക്കി മുകളിലോട്ടും ഭൂമിയുടെ ആകർഷണ കേന്ദ്രം ലക്ഷ്യമാക്കി താഴോട്ടും. ഇത്രയും പറയുമ്പോൾ വളരെ നിസ്സാരമായിതോന്നും. എന്നാൽ ഒരു കാലഘട്ടത്തിൽ ശാസ്ത്രം മുന്നോട്ടു പോകാതെ സ്തംഭനാവസ്ഥയിലായപ്പോൾ അതിനെ മുന്നോട്ട് നയിച്ചത് ഈ രീതി ശാസ്ത്രമായിരുന്നു. അതിങ്ങനെ. ഭൌതീക ശാസ്ത്രത്തിൽ കണികാ സിദ്ധാന്തവും തരംഗസിദ്ധാന്തവും ഏറ്റുമുട്ടി. ഇലക്ട്രോണുകളും പ്രകാശ കിരണങ്ങളും കണികാരൂപത്തിലും വ്യക്തമായ രേഖീയ പാതയിലുമാണ് സഞ്ചരിക്കുന്നതെന്ന് ഒരു വിഭാഗം ശാസ്ത്രഞ്ജർ വാദിക്കുകയും തെളിയിക്കുകയും ചെയ്തു. എന്നാൽ അങ്ങിനെയല്ല അവ തരംഗ രൂപത്തിലാണെന്ന് മറ്റൊരു വിഭാഗം വാദിക്കുകയും തെളിയിക്കുകയും ചെയ്തു. മുന്നോട്ടു പോകാതെ ശാസ്ത്രം ഗതിമുട്ടി. എന്നാൽ ഇതിനു പരിഹാരം നിർദ്ദേശിച്ചത് ലെനിനാണ്. അദ്ദേഹം പ്രസ്താവിച്ചത് പ്രകാശവും ഇലക്ട്രോണും മെല്ലാം ഒരേ സമയം തന്നെ കണികാസ്വഭാവവും തരംഗ സ്വഭാവവും പ്രകടിപ്പിക്കുന്നു. അവയുടെ ആ വൈരുദ്ധ്യങ്ങളുടെ ഐക്യത്തിലാണ് അവയുടെ നിലനില്പ് സാദ്ധ്യമാകുന്നത്. അഥവാ അവയുടെ വിരുദ്ധമായ രണ്ടു സവിശേഷതകളാണ് കണികാ സ്വഭാവവും തരംഗ സ്വഭാവവും. ഇവിടെ പ്രയോഗിച്ച രീതി ശാസ്ത്രം മനസ്സിലായിക്കാണുമല്ലോ.

ഇത്രയും മനസ്സിലായിട്ടുണ്ടെങ്കിൽ മൂലധനം മനസ്സിലാക്കാൻ തുടങ്ങാം. അടുത്ത പോസ്റ്റിൽ ഒന്നാം അദ്ധ്യായം മുതൽ പയറ്റാം. ഏത്?

അളവിലുള്ള വ്യതിയാനം ഗുണത്തിൽ പ്രതിഫലിക്കണമെ ന്നില്ല.

I.I.32 ഒരു കോട്ട്  ഉൽപാദിപ്പിക്കാനാവശ്യമായ വിവിധ തരം ഉപയോഗപ്രദ അദ്ധ്വാനത്തിൻ്റെ ഉൽപാദനശക്തി മാറ്റമില്ലാതെ തുടരുന്നു എങ്കിൽ, ഉൽപാദിപ്പിച്ച കോ...