1.1.11
നമുക്കിനി ഈ ഓരോ ഉൽപന്നങ്ങളിലേയും അവശേഷിപ്പുകളെ പരിശോധിക്കാം;ഇവയിലോരോന്നിലും അടങ്ങിയിരിക്കുന്നത് ഒരേ പദാർത്ഥേതര യാഥാർത്ഥ്യമാണ് ഏകജാതീയമായ മാനുഷികാദ്ധ്വാനത്തിന്റെ വെറും ഘര രൂപങ്ങൾ,വിനിയോഗരീതി പരിഗണിക്കപ്പെടാത്ത വിനിയോഗിക്കപ്പെട്ട അദ്ധ്വാനശക്തി. ഇതെല്ലാം നമ്മോടു പറയുന്നത്, ഇവയുടെയെല്ലാം ഉൽപാദനത്തിൽ മാനുഷികാദ്ധ്വാനം ചിലവഴിക്കപ്പെട്ടിട്ടുണ്ട്, മാനുഷികാദ്ധ്വാനം അടങ്ങിയിട്ടുണ്ട് എന്നതാണ്.ഈ സാമൂഹിക വസ്തുതയുടെ പരലുകളെയാണ് ഇവയിൽ പൊതുവായി വീക്ഷിക്കപ്പെടുന്നത്, അവ മൂല്യങ്ങളാണ്.
Let us now consider the residue of each of these products; it consists of the same unsubstantial reality in each, a mere congelation of homogeneous human labor, of labor power expended without regard to the mode of its expenditure. All that these things now tell us is, that human labor has been expended in their production, that the human labor is bodied in them. What looked at as Crystals of this social substance, common to them all, they are Values.
1.1.12
ചരക്കുകൾ വിനിമയം ചെയ്യുമ്പോൾ അവയുടെ വിനിമയമൂല്യം സ്വയം പ്രകടമാകുന്നത് അവയുടെ ഉപയോഗ മൂല്യത്തിൽ നിന്നും തീർത്തും സ്വതന്ത്രമായ ഒന്നായിട്ടാണെന്നു നാം കാണുകയുണ്ടായി.പക്ഷെ അവയുടെ ഉപയോഗ മൂല്യത്തിൽ നിന്നും സാമാന്യവൽക്കരണം ചെയ്താൽ അവശേഷിക്കുന്നത് മുകളിൽ നിർവചിച്ച അവയുടെ മൂല്യമാണ്. ആയതിനാൽ, എപ്പോഴെല്ലാം ചരക്കുകൾ വിനിമയം ചെയ്യുന്നവോ അപ്പോഴെല്ലാം സ്വയം പ്രകടമാകുന്ന പൊതുവായ സത്ത അവയുടെ മൂല്യമാണ്. വിനിമയ മൂല്യം എന്ന രൂപം ഒന്നിലൂടെ മാത്രമാണ് ചരക്കുകളുടെ മൂല്യം സ്വയം പ്രകടമാക്കാൻ അല്ലെങ്കിൽ പ്രകടിപ്പിക്കാൻ കഴിയുന്നതെന്ന് നമ്മുടെ അന്വേഷണ പുരോഗതി കാണിച്ചു തരും. എന്നിരുന്നാലും തൽക്കാലത്തേക്ക് നമുക്ക് മൂല്യത്തിന്റെ സ്വാഭാവം ഇതിൽ നിന്നും സ്വതന്ത്രമായ രൂപമായി പരിഗണിക്കേണ്ടതുണ്ട്.
We have seen that when commodities are exchanged, their exchange value manifests itself as something totally independent of their use value. But if we abstract from their use value, there remains their Value as defined above. Therefore, the common substance that manifests itself in the exchange value of commodities, whenever they are exchanged, is their value. The progress of our investigation will show that exchange value is the only form in which the value of commodities can manifest itself or be expressed. For the present, however, we have to consider the nature of value independently of this, its form.
1.1.13
അതു കൊണ്ട്, ഉപയോഗ മൂല്യത്തിന്, അല്ലെങ്കിൽ ഒരു ഉപയോഗ വസ്തുവിന് മൂല്യമുണ്ടാകുന്നത് സാമാന്യ മാനുഷികാദ്ധ്വാനം അതിൽ അടങ്ങിയിട്ടുണ്ട് അല്ലെങ്കിൽ യാഥാർത്ഥ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടു മാത്രമാണ്. അപ്പോൾ ഈ മൂല്യത്തിന്റെ തോത് അളക്കുന്നതെങ്ങനെ? ലളിതമായിപ്പറഞ്ഞാൽ, ഉപയോഗ വസ്തുക്കളിലടങ്ങിയിട്ടുള്ളതും മൂല്യ സൃഷ്ടി നടത്തുന്നതുമായ വസ്തുത കൊണ്ട്, അദ്ധ്വാനം കൊണ്ട്. അദ്ധ്വാനത്തിന്റെ അളവ് കണക്കാക്കപ്പെടുന്നത് അതിന്റെ ദൈർഘ്യം കൊണ്ടാണ്, അദ്ധ്വാന സമയമാകട്ടെ അതിന്റെ മുറക്ക് ആഴ്ച, ദിവസം, മണിക്കൂർ എന്നീ തോതുകൾ കൊണ്ടും.
A use value, or useful article, therefore, has value only because human labor in the abstract has been embodied or materialised in it. How, then, is the magnitude of this value to be me measured? Plainly, by the quantity of the value creating substance, the labor, contained in the article. The quantity of labour, however, is measured, by its duration, and labor time in its turn finds its standard in weeks, days, and hours.

No comments:
Post a Comment