Monday, November 21, 2022

ഭാഗം 1 -ഒരു ചരക്കിൻ്റെ രണ്ടു ഘടകങ്ങൾ, ഉപയോഗമൂല്യവും മൂല്യവും (മൂല്യത്തിൻ്റെ സത്തയും മൂല്യത്തിൻ്റെ അളവും).

ഇംഗ്ളീഷ് പതിപ്പിൽ നിന്നുമാണ് പോസ്റ്റുന്നത്, മലയാളം തർജ്ജമ കൊടുത്തിട്ടുണ്ട്. 
ഒന്നാം വാള്യം ഒന്നാം അദ്ധ്യായം -ചരക്കുകൾ(ഉപഭോഗ വസ്തുക്കൾ)

1.1.1 
മുതാളിത്ത ഉല്പാദന രീതി നിലനില്കുന്ന സമൂഹത്തിൽ  സമ്പത്ത് സ്വയം വെളിപ്പെടുന്നത് "അത്യധികമായ ചരക്കുകളുടെ സഞ്ചയമായിട്ടാണ്" ചരക്കുകളുടെ ഏകകം(യൂണിറ്റ്) തന്നെ ഒരു ചരക്കായി.ആയതിനാൽ നമ്മുടെ അന്വേഷണം തുടങ്ങേണ്ടത് ചരക്കിൻ്റെ വിശകലനത്തിൽ നിന്നാണ്.


1.1.2
ഒരു ചരക്ക് (ഉപഭോഗ വസ്തു), ഒന്നാമതായി, നമുക്ക് വെളിയിൽ നിലനിൽക്കുന്നതും അതിൻ്റെ സവിശേഷ ഗുണങ്ങളാൽ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മനുഷ്യൻ്റെ ആവശ്യങ്ങളെ സംതൃപ്തിപ്പെടുത്തുന്നതുമാണ്.അത്തരം ആവശ്യങ്ങളുടെ സ്വഭാവം, ഉദാഹരണത്തിന് ഉദരത്തിൽ നിന്നുത്ഭവിക്കുന്നതാണോ അതോ മോഹങ്ങളിൽ നിന്നുത്ഭവിക്കുന്നതാണോ എന്നത്, യാതൊരു വ്യത്യസവും സൃഷ്ടിക്കുന്നില്ല. വസ്തുക്കൾ എങ്ങിനെയാണ് ഈ ആവശ്യങ്ങൾ നിറവേറ്റുന്നത് എന്നതും,പ്രത്യക്ഷമായി ഉപജീവനോപാധി എന്ന നിലയിലാണോ അതോ പരോക്ഷമായി ഉല്പാദനോപാധി എന്ന നിലയിലണോ എന്നതും, നാം ഇവിടെ പരിഗണിക്കുന്നില്ല.
*************************************
പഠനം.
ചരക്കിൻ്റെ ഏകകം(യൂണിറ്റ്) എന്നുദ്ദേശിക്കുന്നത് കറൻസിയോ അതിനടിസ്ഥാനമായ സ്വർണമോ ആയി പരിഗണിക്കാം..
നോക്കൂ വൈരുദ്ധ്യവാദത്തിൻ്റെ പ്രയോഗം. മനുഷ്യാവശ്യങ്ങൾ പലകോണിൽ നിന്നും വീക്ഷിക്കുമ്പോൾ തന്നെ വൈരുദ്ധ്യ വാദാധിഷ്ഠിതമായി തന്നെ കാണുന്നു.  ആവശ്യങ്ങൾ ആദ്യമായി ഉത്ഭവത്തെ ആസ്പദമാക്കി, ശാരീരികാവശ്യങ്ങൾ മാനസീകാവശ്യങ്ങൾ എന്നിങ്ങനെ പരസ്പര വിരുദ്ധമായി അവതരിപ്പിക്കുമ്പോൾ തന്നെ അവ ആവശ്യം എന്ന ഒന്നിൻ്റെ രണ്ടു വശങ്ങൾ മാത്രമായി കാണുന്നു, രണ്ടും പരസ്പരം ആശ്രയിച്ചു നിലനിൽക്കുന്നു.  മറ്റൊരു വീക്ഷണകോണിൽ നിന്ന്,ഉപയോഗത്തിൻ്റെ, നോക്കികാണുമ്പോളും ഇങ്ങനെ തന്നെ.ഉപജീവനോപാധിയും ഉല്പാദനോപാധിയും. ഇതു രണ്ടും പരസ്പര ആശ്രയിച്ച് നില നിൽക്കുന്നു, നേരത്തെ ആവശ്യങ്ങളുടെ കാര്യത്തിലെന്നപോലെ.പരസ്പരം ആശ്രയിച്ചാണെങ്കിലും ഒന്ന് മറ്റേതിന് വിരുദ്ധമെന്ന് കാണാം.

Volume I Chapter I COMMODITIES.
SECTION 1.—THE TWO FACTORS OF A COMMODITY: USE-VALUE AND VALUE (THE SUBSTANCE OF VALUE AND THE MAGNITUDE OF VALUE).
I.I.1
THE wealth of those societies in which the capitalist mode of
production prevails, presents itself as "an immense accumulation of commodities,"*10 its unit being a single commodity. Our investigation must therefore begin with the analysis of a commodity.
I.I.2
A commodity is, in the first place, an object outside us, a thing that by its properties satisfies human wants of some sort or another. The nature of such wants, whether, for instance, they spring from the stomach or from fancy, makes no difference.*11 Neither are we here concerned to know how the object satisfies these wants, whether directly as means of subsistence, or indirectly as means of production.


No comments:

Post a Comment

അളവിലുള്ള വ്യതിയാനം ഗുണത്തിൽ പ്രതിഫലിക്കണമെ ന്നില്ല.

I.I.32 ഒരു കോട്ട്  ഉൽപാദിപ്പിക്കാനാവശ്യമായ വിവിധ തരം ഉപയോഗപ്രദ അദ്ധ്വാനത്തിൻ്റെ ഉൽപാദനശക്തി മാറ്റമില്ലാതെ തുടരുന്നു എങ്കിൽ, ഉൽപാദിപ്പിച്ച കോ...