I.I.18
At first sight a commodity presented itself to us as a complex of two things—use-value and exchange-value. Later on, we saw also that labour, too, possesses the same two-fold nature; for, so far as it findsexpression in value, it does not possess the same characteristics that
belong to it as a creator of use-values. I was the first to point out and to examine critically this two fold nature of the labour contained in commodities. As this point is the pivot on which a clear comprehension of political economy turns, we must go more into detail.
പ്രഥമദൃഷ്ടിയിൽ നമ്മുടെ മുമ്പിൽ ഒരു ചരക്ക് രണ്ടു വസ്തുതകളുടെ സംയുക്തമായാണ് പ്രത്യക്ഷപ്പെടുന്നത് - ഉപയോഗ മൂല്യത്തിന്റേയും വിനിമയ മൂല്യത്തിന്റേയും . പിന്നീട് നാം കണ്ടു അദ്ധ്വാനവും ഈ ഇരു സ്വഭാവം ആർജ്ജിക്കുന്നു എന്ന്; കാരണം, അത് മൂല്യത്തിൽ സ്വയം പ്രകടമാകുന്നിടത്തോളം അതിന്റെ ഉപയോഗ മൂല്യത്തിന്റെ സൃഷ്ടാവിനുള്ള അതേ സവിശേഷതകൾ അത് നിലനിർത്തുന്നില്ല. അദ്ധ്വാനത്തിലടങ്ങിയിരിക്കുന്ന ഈ രണ്ടു തരസ്വാഭവത്തെ ചൂണ്ടിക്കാണിച്ചതും വിമർശനാത്മകമായി പിശോധിച്ചതും ആദ്യമായി ഞാനാണ്. രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ വ്യക്തമായ ധാരണ ഈ ഒരു വസ്തുതയെ ആധാരമാക്കിയാണ് ഭ്രമണം ചെയ്യുന്നത് എന്നതുകൊണ്ട് നമുക്കിതലേക്ക് വിശദമായി കടക്കേണ്ടതുണ്ട്.
I.I.19
Let us take two commodities such as a coat and 10 yards of linen, and let the former be double the value of the latter, so that, if 10 yards of linen=W, the coat=2W.
നമുക്ക് രണ്ടു ചരക്കുകളെ എടുക്കാം ഒരു കോട്ടും 10 യാഡ് ലിൻ തുണിയും, ആദ്യത്തേതിന് രണ്ടാമത്തേതിന്റെ ഇരട്ടി വിലയാണ്, അതായത് ലിനൻ തുണി = w , കോട്ട് = 2w.
I.I.20
The coat is a use-value that satisfies a particular want. Its existence is the result of a special sort of productive activity, the nature of which is determined by its aim, mode of operation, subject, means, and result. The labour, whose utility is thus represented by the value in use of its product, or which manifests itself by making its product a
use-value, we call useful labour. In this connexion we consider only itsuseful effect.
ഒരുപ്രത്യേക ആവശ്യം നിറവേറ്റുന്ന ഉപയോഗ മൂല്യമാണ് കോട്ട്. അതിന്റെ നിലനിൽപ് ഒരു പ്രത്യേക തരം ഉൽപ്പാദന പ്രക്രിയയുടെ ഫലമായാണ്, അതിന്റെ സ്വഭാവമാകട്ടെ നിർണ്ണയിക്കപ്പെടുന്നത് അതിന്റെ ലക്ഷ്യം, പ്രവർത്തന രീതി, വിഷയം, ഉപാധി, നൽകുന്ന ഫലം എന്നിവയാലാണ്. അദ്ധ്വാനം, അങ്ങിനെ അതിന്റെ പ്രയോജനം പ്രതിനിധാനം ചെയ്യപ്പെടുന്നത് അതിന്റെ ഉൽപ്പന്നത്തിന്റെ പ്രയോജനത്തിലുള്ള മൂല്യത്താലാണ് , അഥവാ അത് സ്വയം പ്രകടമാകുന്നത് അതിന്റെ ഉൽപന്നത്തിൽ ഉപയോഗ മൂല്യം സൃഷ്ടിച്ചു കൊണ്ടാണ്, നമുക്കതിനെ പ്രയോജനപ്രദ അദ്ധ്വാനം എന്നു വിളിക്കാം. ഈ ബന്ധത്തിൽ നാം അതിന്റെ പ്രയോജന പ്രദമായ സ്വാധീനം മാത്രമാണ് പരിഗണിക്കുന്നത്.
I.I.21
As the coat and the linen are two qualitatively different use-values, soalso are the two forms of labour that produce them, tailoring and weaving. Were these two objects not qualitatively different, not produced respectively by labour of different quality, they could not
stand to each other in the relation of commodities. Coats are not exchanged for coats, one use-value is not exchanged for another of the same kind.
കോട്ടും ലിനൻ തുണിയും രണ്ടു ഗുണാത്മകമായി വ്യത്യസ്തമായ ഉപയോഗ മൂല്യങ്ങളായതുകൊണ്ട് അവ ഉൽപാദിപ്പിച്ച രണ്ടു അദ്ധ്വാന രൂപങ്ങളും അങ്ങിനെത്തന്നെ, തയ്യലും നെയ്തും. ഈ രണ്ടു വസ്തുക്കളും ഗുണാത്മകമായി വ്യത്യസ്തമായിരുന്നില്ലെങ്കിൽ, നിർമ്മിക്കപ്പെട്ടത് അനുബന്ധപ്പെട്ട ഗുണാത്മകമായി വ്യത്യസ്തമായ അദ്ധ്വാനത്താലല്ലായിരുന്നെങ്കിൽ , ചരക്കു ബന്ധങ്ങളിൽ അവക്ക് നേർക്കുനേർ നിൽക്കാൻ കഴിയുമായിരുന്നില്ല. കോട്ടുകൾ കോട്ടുകളൂമായല്ല വിനിമയം ചെയ്യുന്നത്, ഒരു ഉപയോഗ മൂല്യം അതേ ഗണത്തിൽ പെട്ട മറ്റൊന്നുമായല്ല വിനിമയം ചെയ്യപ്പെടുന്നത്.
I.I.22
To all the different varieties of values in use there correspond as many different kinds of useful labour, classified according to the order,genus, species, and variety to which they belong in the social division of labour. This division of labour is a necessary condition for the production of commodities, but it does not follow conversely, that the production of commodities is a necessary condition for the division of labour. In the primitive Indian community there is social division of
labour, without production of commodities. Or, to take an example nearer home, in every factory the labour is divided according to a system, but this division is not brought about by the operatives mutually exchanging their individual products. Only such products can
become commodities with regard to each other, as result from different kinds of labour, each kind being carried on independently andfor the account of private individuals.
അദ്ധ്വാനത്തിന്റെ സാമൂഹിക വിഭജനത്തിൽ ഉൾപ്പെടുന്ന തരം, സ്പീഷിസ്, ജനുസ്, ക്രമം എന്നിവയനുസരിച്ചുള്ള വർഗ്ഗീകരണത്തിനനുസൃതമായി , വ്യത്യസ്ത തരത്തിലുള്ള ഉപയോഗത്തിലുള്ള മൂല്യങ്ങൾക്ക് അനുബന്ധമായി അത്രത്തോളം വ്യത്യസ്ത തരത്തിലുള്ള ഉപയോഗ പ്രദ ആദ്ധ്വാനവുമുണ്ട്. ഇത്തരത്തിലുള്ള അദ്ധ്വാന വിഭജനം ചരക്കുൽപാദനത്തിനത്യാവശ്യമായ ഒരു വ്യവസ്ഥയാണ്, പക്ഷെ ഇത് തിരിച്ച് പ്രയോഗികമാവുന്നില്ല, അതായത് ചരക്കുൽപാദനമാണ് അദ്ധ്വാനത്തിന്റെ സാമൂഹിക വിഭജനത്തിന് ആവശ്യം വേണ്ടുന്ന ഘടകം എന്നത് . പുരാതന ഇന്ത്യൻ സമൂഹത്തിൽ അദ്ധ്വാനത്തിന്റെ സാമൂഹിക വിഭജനമുണ്ട് ചരക്കുൽപ്പാദനം നിലവിലില്ലാതെ തന്നെ. അഥവാ, കുറച്ചു കൂടെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഉദാഹരണം, എല്ലാ വ്യവസായ ശാലകളിലും ആദ്ധ്വാനത്തെ വ്യവസ്ഥാപിതമായി വിഭജച്ചിരിക്കുന്നു, എന്നാൽ ഈ വിഭജനം ജോലിക്കാർ തങ്ങളുടെ ഉൽപന്നം പരസ്പരം കൈമാറുന്ന അവസ്ഥ സംജാതമാക്കുന്നില്ല. വ്യത്യസ്ത തരത്തിലുള്ള അദ്ധ്വാനം അവ സ്വതന്ത്രമായും സ്വകാര്യ വ്യക്തികൾക്കു വേണ്ടിയും നിർവഹിക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന ഉൽപന്നങ്ങൾക്കു മാത്രമെ പരസ്പര ബന്ധത്തിൽ ചരക്കുകളായിത്തീരാൻ കഴിയൂ.

No comments:
Post a Comment