Thursday, July 27, 2023

അദ്ധ്വാനവും മൂല്യവും

I.I.30
എന്തായാലും, കോട്ടും പട്ടും വെറും മൂല്യങ്ങളല്ല മറിച്ച് നിശ്ചിത പരിമാണാധിഷ്ഠിത മൂല്യങ്ങളാണ് , നമ്മുടെ അനുമാനമനുസരിച്ച് , കോട്ട് പത്ത് യാഡ് പട്ടിൻ്റെ ഇരട്ടി വിലമതിക്കുന്നു. അവയുടെ മൂല്യങ്ങളിൽ എപ്പോഴാണ് വ്യത്യാസം? പട്ടിലടങ്ങിയിരിക്കുന്ന അദ്ധ്വാനം കോട്ടലടങ്ങിയതിൻ്റെ പകുതി മാത്രമാണെന്ന വസ്തുതയിൽ അധിഷ്ഠിതമാണത്,അനന്തരഫലമായി , രണ്ടാമത്തേതിൽ ചിലവഴിച്ച അദ്ധ്വാനശക്തി , ആദ്യത്തേതിൻ്റെ ഉൽപാദനത്തിന് ആവശ്യമായ സമയത്തിൻ്റെ ഇരട്ടി ആയിരുന്നിരിക്കണം.


I.I.31
ആയതിനാൽ, ഒരു ഉപഭോഗ വസ്തുവിൽ അടങ്ങിയിരിക്കുന്ന അദ്ധ്വാനത്തെ , ഉപയോഗ മൂല്യവുമായി ബന്ധപ്പെട്ട് ഗുണാത്മകമായി മാത്രം കണക്കാക്കുമ്പോൾ , മൂല്യവുമായി ബന്ധപ്പെട്ട് അത് പരിമാണത്മക മാത്രമായി കണക്കാക്കപ്പെടുകയും അതിനെ ആദ്യമായി ശുദ്ധവും ലളിതവുമായ അദ്ധ്വാനത്തിലേക്ക് കൊണ്ടുവരപ്പെടേണ്ടാതായിട്ടുമുണ്ട്. ആദ്യത്തേതിൽ എങ്ങിനെ , എന്ത് എന്നതാണ് ചോദ്യം, രണ്ടാമത്തേതിൽ എത്ര? എത്രത്തോളം സമയം? ഒരു ഉപഭോഗ വസ്തുവിൻ്റെ മൂല്യപരിമാണം പ്രതിനിധാനം ചെയ്യുന്നത് അതിലടങ്ങിയിരിക്കുന്ന അദ്ധ്വാനത്തിൻ്റെ സമയം മാത്രമായതിനാൽ, ഇത് എല്ലാ ഉപഭോഗ വസ്തുക്കൾക്കും ബാധകമാവുന്നു , ഒരു നിശ്ചിത അനുപാതത്തിൽ പരിഗണിക്കപ്പെടുമ്പോൾ , അവ തുല്യമാകുന്നു.


I.I.30
Coats and linen, however, are not merely values, but values of definite magnitude, and according to our assumption, the coat is worth twice as much as the ten yards of linen. Whence this difference in their values? It is owing to the fact that the linen contains only half as much labour as the coat, and consequently, that in the production of the latter, labour-power must have been expended during twice the time necessary for the production of the former
I.I.31
While, therefore, with reference to use-value, the labour contained in a commodity counts only qualitatively, with reference to value it counts only quantitatively, and must first be reduced to human labour pure and simple. In the former case, it is a question of How and
What, in the latter of How much? How long a time? Since the magnitude of the value of a commodity represents only the quantity of labour embodied in it, it follows that all commodities, when taken
in certain proportions, must be equal in value.

No comments:

Post a Comment

അളവിലുള്ള വ്യതിയാനം ഗുണത്തിൽ പ്രതിഫലിക്കണമെ ന്നില്ല.

I.I.32 ഒരു കോട്ട്  ഉൽപാദിപ്പിക്കാനാവശ്യമായ വിവിധ തരം ഉപയോഗപ്രദ അദ്ധ്വാനത്തിൻ്റെ ഉൽപാദനശക്തി മാറ്റമില്ലാതെ തുടരുന്നു എങ്കിൽ, ഉൽപാദിപ്പിച്ച കോ...