1.1.7
നമുക്ക് രണ്ടു ചരക്കുകളെ പരിഗണിക്കാം, ഉദാഹരണത്തിന് ചേളവും ഇരുമ്പും. ഇവ വിനിമയം ചെയ്യുന്ന അനുപാതത്തെ, ആ അനുപാതം എന്തു തന്നെയായാലും, എല്ലായ്പോഴും ഒരു നിശ്ചിത അളവ് ചോളം ഒരു നിശ്ചിത അളവ് ഇരുമ്പുമായി തുലനം ചെയ്യുന്ന ഒരു സമവാക്യത്തിൽ പ്രതിനിധാനം ചെയ്യാവുന്നതാണ്. ഉദ:- 25 പൗണ്ട് ചോളം = x ശത പൗണ്ട് ഇരുമ്പ് . ഈ സമവാക്യം നമ്മോടു പറയുന്നതെന്താണ്? ഇത് നമ്മോടു പറയുന്നത് രണ്ടു വ്യത്യസ്ഥ വസ്തുക്കളിൽ, 25 പൗണ്ട് ചോളത്തിലും X ശത പൗണ്ട് ഇരുമ്പിലും, തുല്യ അളവിൽ രണ്ടിലും പൊതുവായി ഒന്ന് സ്ഥിതി ചെയ്യുന്നു എന്നതാണ്. ആയതിനാൽ ഈ രണ്ടു വസ്തുക്കളും മൂന്നാമതൊന്നിനു തുല്യമാണ്, അതാകട്ടെ ഇതിൽ രണ്ടിലേതുമല്ല താനും. ആയതിനാൽ ഇവ ഓരോന്നും, വിനിമയ മൂല്യമായിരിക്കുന്നിടത്തോളം, ഈ മൂന്നാമത്തേതായി മാറ്റാവുന്നതാണ്.
Let us take two commodities, e.g. corn and iron. The proportions in which they are exchangeable , whatever those proportions may be, can always be represented by an equation in which a given quantity of corn is equated to some quantity of iron: e.g., 1 quarter corn = x cwt. iron. What does this equation tell us? It tell us that in two different things , in 1 quarter of iron and x cwt of iron, there exists in equal quantities something common to both. The two things must therefore be equal to a third, which in itself neither the one nor the other. Each of them, so far it is exchange value, must therefore be reducible to this third.
1.1.8
ഒരു ലളിത ജ്യാമിതീയ വിശദീകരണം ഇതു വ്യക്തമാക്കുന്നതാണ്. ബഹുഭുജ ജ്യാമിതീയ രൂപങ്ങളുടെ വിസ്തീർണ്ണം കണക്കാക്കുന്നതിനും താരതമ്യം ചെയ്യുന്നതിനുമായി നാം അവയെ ത്രികോണങ്ങളായി ഭാഗിക്കുന്നു. എന്നാൽ ത്രികോണത്തിന്റെ വിസ്തീർണ്ണം തന്നെ അതിന്റെ ദൃശ്യരൂപത്തിൽ നിന്നും വ്യത്യസ്ഥമായ ഒന്നായിട്ടാണ് പ്രകാശിപ്പികുന്നത്, അതിന്റെ പാദത്തിന്റേയും ഉന്നതിയുടേയും ഗുണനഫലത്തിന്റെ പകുതിയായിട്ട്. ഇ തു പോലെ തന്നെ ചരക്കുകളുടെ വിനിമയമൂല്യത്തെ വലിയ തോതിലോ ചെറിയ തോതിലോ പ്രധിനിദാനം ചെയ്യാവുന്നതും അവക്കു പൊതുവായിട്ടുള്ളതുമായ ഒന്നിന്റെ രൂപത്തിൽ പ്രകാശിപ്പിക്കാൻ കഴിയുന്നതായിരിക്കും
A simple geometrical illustration will make this clear. In order to calculate and compare the areas of rectilinear figures, we decompose them into triangles. But the area of the triangle itself is expressed by something totally different from its visible figure, namely, by half the product of the base into the altitude. In the same way the exchange values of commodities must be capable of being expressed in terms of something common to them all, of which thing they represent a greater or less quantity.
.
**************************************
No comments:
Post a Comment