കഴിഞ്ഞ പോസ്റ്റിൽ നാം കണ്ടത് ഉപയോഗ മൂല്യത്തിൽ നിന്നും സ്വതന്ത്രമായി നിലകൊള്ളുന്ന "ഒന്നാ" യ വിനിമയമൂല്യത്തെയാണ്. താഴെ 9, 10 വാക്യങ്ങളിൽ ഉപയോഗ മൂല്യത്തേയും വിനിമയ മൂല്യത്തേയും "മൂർത്തം അമൂർത്തം '' എന്ന വൈരുദ്ധ്യവാദ സംവർഗ്ഗം ഉപയോഗിച്ച് അപഗ്രഥിക്കുകയാണ്.
1.1.9
ഈ പൊതുവായ "ഒന്ന് '' എന്നത് ഒരു ജ്യാമിതിയമായതോ രാസപരമായതോ അല്ലെങ്കിൽ ചരക്കിന്റെ, ഉപഭോഗവസ്തുവിന്റെ, മറ്റേതെങ്കിലും സ്വാഭാവിക സവിശേഷതകളോ അല്ല. അത്തരം സവിശേഷതകൾ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത് അവ ചരക്കിന്റെ ഉപയോഗ മൂല്യത്തെ സൃഷ്ടിക്കുന്ന ഉപയോഗികതയെ ബാധിക്കുന്നിടത്തോളം മാത്രമാണ്. പക്ഷെ ചരക്കിന്റെ വിനിമയമൂല്യം ഉപയോഗ മൂല്യത്തിൽ നിന്നും പൂർണ്ണമായും അമൂർത്ത വല്കരിക്കപ്പെട്ട ഒന്നിനാൽ നിർണ്ണയിക്കപ്പെടുന്ന വ്യക്തമായ ഒരു പ്രക്രിയയാണ്. ആയതിനാൽ ഒരു ഉപയോഗ മൂല്യം മറ്റേതൊരു ഉപയോഗമൂല്യത്തെപ്പോലെയും തന്നെ നല്ലതാണ്, മതിയായ അളവിൽ ലഭ്യമെങ്കിൽ. അല്ലെങ്കിൽ, വയസ്സൻ ബാർബൊൺ പറഞ്ഞതു പോലെ, " ഒരു തരം സാധനം മറെറാരു തരം സാധനം പോലെ നല്ലതു തന്നെ, അവയുടെ മൂല്യം തുല്യമാണെങ്കിൽ. തുല്യ മൂല്യമുള്ള വസ്തുക്കളിൽ വ്യത്യാസം നിലനില്ക്കുന്നില്ല ..... ഒരു നൂറു പൗണ്ട് വിലപ്പടിപ്പുള്ള ഈയ്യത്തിന്റേയോ ഇരുമ്പിന്റേയോ മൂല്യം നൂറു പൗണ്ട് വിലയുള്ള വെള്ളിയുടേയോ സ്വർണ്ണത്തിന്റേയോ മൂല്യത്തിന്റെ അത്ര മഹത്തരം തന്നെ. ഉപയോഗ മൂല്യം എന്ന നിലക്ക്, ചരക്കുകളെല്ലാം, എല്ലാത്തിനുപരി, വ്യത്യസ്ത ഗുണങ്ങളാണ്. പക്ഷെ വിനിമയമൂല്യം എന്ന നിലയിൽ അവ വെറും വ്യത്യസ്ത അളവുകളാണ്, തൽഫലമായി ഉപയോഗ മൂല്യത്തിന്റെ അണു പോലുമടങ്ങിയിട്ടില്ല.
This common "something" cannot be either a geometrical, a chemical, or any other natural property of commodities. Such properties claim our attention only in so far as they affect the utility of those commodities, make them use-value. But the exchange of commodities is evidently an act characterised by a total abstraction from use-value. Then one use value is just as good as another, provided only it be present in sufficient quantity. Or, as old Barbon says, " one sort of wares are as good as another, if the values be equal. There is no difference or distinction in things of equal value... An hundred pounds' worth of lead or iron, is of as great value as one hundred pounds' worth of silver or gold. As use values, commodities are, above all, of different qualities, and consequently do not contain an atom of use value.
1.1.10
നമ്മൾ ഉപഭോഗ വസ്തുക്കളുടെ ഉപയോഗ മൂല്യത്തെ പരിഗണിക്കുന്നത് മാറ്റി നിർത്തിയാൽ അവക്ക് പൊതുവായി ഒറ്റ സവിശേഷതയെ അവശേഷിക്കുന്നുള്ളു, അത് അദ്ധ്വാനത്തിന്റെ ഉൽപന്നമാണവ എന്നതാണ്. പക്ഷെ അദ്ധ്വാനത്തിന്റെ ഉൽപന്നം തന്നെ നമ്മുടെ കൈകളിൽ മാറ്റത്തിനു വിധേയമാകുന്നുണ്ട്. നമ്മൾ അതിന്റെ ഉപയോഗ മൂല്യത്തിൽ നിന്നും അമൂർത്തവല്ക്കരണം നടത്തുകയാണെങ്കിൽ, അതേ സമയം നാം അതിനു ഉപയോഗ മൂല്യം നല്കുന്ന ആകൃതിയിൽ നിന്നും പദാർത്ഥ ഘടകങ്ങളിൽ നിന്നും അമൂർത്തവൽക്കരണം നടത്തുന്നു; നാം മേലിൽ അവയിൽ ഒരു മേശയോ, ഒരു വീടോ, നൂലോ, അല്ലെങ്കിൽ മറേറതെങ്കിലും ഉപയോഗപ്രദ വസ്തുവോ ആയി കാണുന്നില്ല. ഒരു ഭൌതീക വസ്തു എന്ന നിലയിലുള്ള അതിന്റെ നിലനില്പ് കാഴ്ചയിൽ നിന്നും മാറുന്നു. അതിനെ അശാരിയുടേയോ കൽപണിക്കാരന്റെയോ നെയ്തു കാരന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പ്രത്യുൽപാദനപരമായ അദ്ധ്വാനത്തിന്റേയോ ഉൽപന്നമായും പരിഗണിക്കപ്പെടുന്നില്ല. ഉൽപന്നത്തിന്റെ ഉപയോഗപ്രദമായ ഗുണങ്ങളോടൊപ്പം അതിലടങ്ങിയിരിക്കുന്ന ഉപയോഗപ്രദമായ വിവിധതരം അദ്ധ്വാന സ്വഭാവങ്ങളേയും നാം കാഴ്ചയിൽ നിന്നും മാറ്റി നിർത്തുന്നു, അദ്ധ്വാനത്തിന്റെ മൂർത്തരൂപങ്ങളേയും; അവക്ക് എല്ലാത്തിനും പൊതുവായിട്ടുള്ളതല്ലാതെ ഒന്നും അവശേഷിക്കുന്നില്ല; എല്ലാം തന്നെ ഒരേ ഒരു തരത്തിലുള്ള അദ്ധ്വാനമായി ചുരുങ്ങുന്നു, അമൂർത്തമായ മാനുഷിക അദ്ധ്വാനം .
If then we leave out of consideration the use value of commodities, they have only one common property left, that of being products of labor. But even the product of labor itself has undergone a change in our hands. If we make abstraction from its use value, we make abstraction at the same time from the material elements and shapes that make the product a use value; we see in it no longer a table, a house, yarn, or any other useful thing. Its existence as a material thing is put out of sight. Neither it any longer be regarded as the product of labor of joiner, the spinner, or of any other definite kind of productive labor. Along with the useful qualities of the products themselves, we put out of sight both the useful character of the various kinds of labor embodied in them, and the concrete forms of that labor; there is nothing left but what is common to all; all are reduced to one and the same sort of labor, human labor in the abstract.
**************************************
1.1.9 ൽ പ്രതിപാദിക്കുന്നത് വിനിമയമൂല്യം എന്നത് ഗുണങ്ങളിലധിഷ്ഠിതമാണ് . അവ ദൃഷ്ടി ഘോചരങ്ങളാണ്. എന്നാൽ അവയിൽ നിന്നുളവാകുന്ന വിനിമയമൂല്യം അളവിലധിഷ്ഠിതമാണ്, അതാകട്ടെ ദൃഷ്ടി ഘോചരങ്ങളല്ല അഥവാ ഭൗതീകമല്ല. അഥവാ ഗുണങ്ങൾ മൂർത്തമായവയും അതിൽ നിന്നുളവാകുന്ന അളവ് അമൂർത്തവുമാണ്. അമൂർത്തമെന്നാൽ പഞ്ചേന്ദ്രിയങ്ങളാൽ നേരിട്ട് അനുഭവിക്കാൻ പറ്റാത്ത എന്നർത്ഥം. ഒരു ചരക്കിലെ അഥവാ ഉപഭോഗവസ്തുവിലെ ഗുണങ്ങൾ എന്ന മൂർത്ത വസ്തുതകൾ അളവ് എന്ന അമൂർത്തതയിലേക്ക് പരണമിക്കുമ്പോൾ ഭൗതീക വസ്തുക്കൾ എന്നതിൽ നിന്ന് വെറും മൂല്യമെന്ന അമൂർത്തതയിലേക്കും പരിണാമം സംഭവിക്കുന്നു. അതിലടങ്ങിയ അദ്ധ്വാനത്തിനും അതേ വിധത്തിലുള്ള പരിണാമം സംഭവിക്കുന്നു എന്നതാണ് 1.1.10 ൽ പ്രതിപാദിക്കുന്നത്. ആശാരി, കൽപണിക്കാരൻ തുടങ്ങിയവരുടെ മൂർത്തമായ അദ്ധ്വാനം വിനിമയമൂല്യത്തിൽ അമൂർത്തമായ മാനുഷിക അദ്ധ്വാനം മായി മാറുന്നു. ആശാരിയുടേയും കൽപണിക്കാന്റെയും അദ്ധ്വാനം വ്യക്തിപരമാണെങ്കിൽ അമൂർത്തമായ മാനുഷിക അദ്ധ്വാനം സാമൂഹിക മാണെന്ന പ്രത്യേകത കൂടി ഇവിടെ കാണാം.
ഇവിടെ കണ്ടെത്തലുകൾക്ക് അഥവാ ശാസ്ത്രീയാന്വേഷണങ്ങൾക്കു പയോഗിച്ചിരിക്കുന്ന സംവർഗ്ഗങ്ങൾ " ഗുണവും അളവും ", "മൂർത്തവും അമൂർത്തവും " എന്നിവയാണ്. ഒരോ അന്വേഷണവും കണ്ടെത്തലുകളും നിരീക്ഷണങ്ങളും നിഗമനങ്ങളും തീരുമാനങ്ങളും ശരിയാകണമെങ്കിൽ അവയെല്ലാം സംവർഗ്ഗങ്ങൾ എന്ന നിശ്ചിത നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.
No comments:
Post a Comment