Monday, November 21, 2022

ആമുഖം

മൂലധനത്തിനെ ഖണ്ഡശ്ശ പോസ്റ്റുക എന്നതാണ് ഈ പേജ്ജു കൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്.

ദശാംബ്ദങ്ങളുടെ ഗവേഷണഫലമാണ് മൂലധനം. ആയതിനാൽ ഗവേഷണത്തിനുപയോഗിക്കുന്ന രീതികൾ, വസ്തുതകൾ കണ്ടെത്താൻ ഇവിടേയും ഉപയോഗിച്ചിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണത്തിൽ ഉപയോഗിക്കുന്ന രീതികളെ പ്രതിപാദിക്കുന്നതാണ് രീതി ശാസ്ത്രം അഥവാ മെതേഡോളജി. ഇതിലുപയോഗിച്ചിട്ടുള്ള രീതിശാസ്ത്രമാണ് വൈരുദ്ധ്യാത്മക രീതി. കാറൽ മാർക്സ് വൈരുദ്ധ്യാത്മക ഭൗതീക വാദത്തെക്കുറിച്ച് പുസ്തകമൊന്നുമെഴുതിയിട്ടില്ല, മറിച്ച് അദ്ദേഹം അതിനെ തൻ്റെ അന്വേഷണത്തിൽ മുഴുവൻ ഉപയോഗിച്ചു. അത് എങ്ങിനെയെന്ന് പ്രധാന സ്ഥലങ്ങളിൽ പരിശോധിക്കും. അതാവശ്യമാണ്. അതായത് മൂലധനവും അതിൻ്റെ രീതിശാസ്ത്രമായ വൈരുദ്ധ്യവാദത്തേയും ഒരുമിച്ച് പരിശോധിക്കുന്നു അഥവാ അങ്ങിനെയേ മൂലധനത്തെ മനസ്സിലാക്കാൻ കഴിയൂ.

വൈരുദ്ധ്യവാദത്തെക്കുറിച്ചൊരു വാക്ക്. വസ്തുതകളും വസ്തുക്കളും നിലനിൽക്കുന്നത് വിരുദ്ധ സ്വഭാവങ്ങളുടെ അഥവാ വൈരുദ്ധ്യങ്ങളുടെ ഐക്യത്തിലെന്നാണ് ഈ സിദ്ധാന്തം സ്ഥാപിക്കുന്നത്. ഏതൊന്നും നിലനില്കുന്നതിനും വികസിക്കുന്നതിനും ഈ ഐക്യത്ത്യൻ്റ അഥവാ സംഘട്ടനത്തിൻ്റ സാന്നിദ്ധ്യം ആവശ്യമാണ്. രാവും പകലും എന്ന രണ്ടു വിരുദ്ധ അവസ്ഥകളുടെ ഐക്യമാണ് ഒരു ദിനം. ഒരു സസ്യത്തിൻ്റെ വളർച്ച വിപരീത ദിശയിലുള്ള രണ്ടു തരം വളർച്ചയാണ്, പ്രകാശത്തിൻ്റെ സാന്നിദ്ധ്യം ലക്ഷ്യമാക്കി മുകളിലോട്ടും ഭൂമിയുടെ ആകർഷണ കേന്ദ്രം ലക്ഷ്യമാക്കി താഴോട്ടും. ഇത്രയും പറയുമ്പോൾ വളരെ നിസ്സാരമായിതോന്നും. എന്നാൽ ഒരു കാലഘട്ടത്തിൽ ശാസ്ത്രം മുന്നോട്ടു പോകാതെ സ്തംഭനാവസ്ഥയിലായപ്പോൾ അതിനെ മുന്നോട്ട് നയിച്ചത് ഈ രീതി ശാസ്ത്രമായിരുന്നു. അതിങ്ങനെ. ഭൌതീക ശാസ്ത്രത്തിൽ കണികാ സിദ്ധാന്തവും തരംഗസിദ്ധാന്തവും ഏറ്റുമുട്ടി. ഇലക്ട്രോണുകളും പ്രകാശ കിരണങ്ങളും കണികാരൂപത്തിലും വ്യക്തമായ രേഖീയ പാതയിലുമാണ് സഞ്ചരിക്കുന്നതെന്ന് ഒരു വിഭാഗം ശാസ്ത്രഞ്ജർ വാദിക്കുകയും തെളിയിക്കുകയും ചെയ്തു. എന്നാൽ അങ്ങിനെയല്ല അവ തരംഗ രൂപത്തിലാണെന്ന് മറ്റൊരു വിഭാഗം വാദിക്കുകയും തെളിയിക്കുകയും ചെയ്തു. മുന്നോട്ടു പോകാതെ ശാസ്ത്രം ഗതിമുട്ടി. എന്നാൽ ഇതിനു പരിഹാരം നിർദ്ദേശിച്ചത് ലെനിനാണ്. അദ്ദേഹം പ്രസ്താവിച്ചത് പ്രകാശവും ഇലക്ട്രോണും മെല്ലാം ഒരേ സമയം തന്നെ കണികാസ്വഭാവവും തരംഗ സ്വഭാവവും പ്രകടിപ്പിക്കുന്നു. അവയുടെ ആ വൈരുദ്ധ്യങ്ങളുടെ ഐക്യത്തിലാണ് അവയുടെ നിലനില്പ് സാദ്ധ്യമാകുന്നത്. അഥവാ അവയുടെ വിരുദ്ധമായ രണ്ടു സവിശേഷതകളാണ് കണികാ സ്വഭാവവും തരംഗ സ്വഭാവവും. ഇവിടെ പ്രയോഗിച്ച രീതി ശാസ്ത്രം മനസ്സിലായിക്കാണുമല്ലോ.

ഇത്രയും മനസ്സിലായിട്ടുണ്ടെങ്കിൽ മൂലധനം മനസ്സിലാക്കാൻ തുടങ്ങാം. അടുത്ത പോസ്റ്റിൽ ഒന്നാം അദ്ധ്യായം മുതൽ പയറ്റാം. ഏത്?

No comments:

Post a Comment

അളവിലുള്ള വ്യതിയാനം ഗുണത്തിൽ പ്രതിഫലിക്കണമെ ന്നില്ല.

I.I.32 ഒരു കോട്ട്  ഉൽപാദിപ്പിക്കാനാവശ്യമായ വിവിധ തരം ഉപയോഗപ്രദ അദ്ധ്വാനത്തിൻ്റെ ഉൽപാദനശക്തി മാറ്റമില്ലാതെ തുടരുന്നു എങ്കിൽ, ഉൽപാദിപ്പിച്ച കോ...