I.I.28
ഉൽപാദന പ്രക്രിയ, നമ്മൾ അതിന്റെ സവിശേഷ രൂപം ദൃഷ്ടിയിൽ നിന്നും മാറ്റി നിറുത്തുകയാണെങ്കിൽ, അതായത് അദ്ധ്വാനത്തിന്റെ പ്രായോഗികമായ സ്വഭാവത്തെ മാറ്റി നിറുത്തുകയാണെങ്കിൽ, അത് മനുഷ്യന്റെ അദ്ധ്വാനശക്തിയുടെ വ്യയമല്ലാതെ മറ്റൊന്നുമല്ല. തയ്യലും നെയ്ത്തും ഗുണാത്മകമായി രണ്ടു വ്യത്യസ്ത ഉൽപാദന പ്രക്രിയയാണെങ്കിലും അവ ഓരോന്നും മനുഷ്യന്റെ മസ്തിഷ്കം, സിരകൾ, പേശികൾ എന്നിവയുടെ ഉൽപാദനാധിഷ്ഠിത വ്യയമാണ്, ഈ അർത്ഥത്തിൽ അവ മനുഷ്യാദ്ധ്വാനമാണ്. പക്ഷെ അവരണ്ടും വ്യത്യസ്ത രീതിയിലുള്ള മനുഷികാദ്ധ്വാനശക്തിയുടെ വ്യയമാണ്. തീർച്ചയായും , എല്ലാതരം അദ്ധ്വാന രൂപമാറ്റത്തിലും മാറ്റമില്ലാതെ അടങ്ങുന്ന ഈ അദ്ധ്വാനശക്തി , വിവിധ രീതികളിലേക്ക് വ്യാപിക്കാൻ കഴിയുന്നതിനു മുമ്പ് ചില നിശ്ചിത വികാസ ഘട്ടങ്ങൾ ആർജ്ജിച്ചുണ്ടാകണം. പക്ഷെ ഒരു ഉപഭോഗവസ്തുവിന്റെ മൂല്യം മാനുഷികാദ്ധ്വാനത്തെ , മാനുഷികാദ്ധ്വാനത്തിന്റെ പൊതുവായ വ്യയത്തെ, കേവലമായി പ്രതിനിധാനം ചെയ്യുന്നു. സമൂഹത്തിൽ കാണുന്നതുപോലെ, കേവലമായത് അല്ലെങ്കിൽ ഒരു ബാങ്ക് ഉടമസ്ഥൻ വലിയ പങ്കുവഹിക്കുകയും മറുവശത്ത് വെറും മനുഷ്യൻ വളരെ മോശമായ പങ്കും , കാരണം ഈ വശത്ത് വെറും മാനുഷ്യകാദ്ധ്വാനമായതിനാൽ, വഹിക്കുന്നു. ഇത് ലളിതമായ അദ്ധ്വാനശക്തിയുടെ വ്യയമാണ്, അതായത് ഏതൊരു സാധരണ വ്യക്തിയുടേയും ജൈവ ശരീരത്തിൽ നിലനിൽക്കുന്ന സവിശേഷ രീതിയിൽ വികാസം പ്രാപിക്കാത്ത ഒരു ശരാശരി അദ്ധ്വാനശക്തി. ലളിതമായ ശരാശരി അദ്ധ്വാനത്തിന് വ്യത്യസ്തമായ രാജ്യങ്ങളിലും വ്യത്യസ്ത സമയത്തും അതിന്റെ സ്വഭാവത്തിൽ വ്യത്യായനം വരുന്നു എന്നത് ശരിതന്നെ, എന്നാൽ ഒരു നിലവിലുള്ള നിശ്ചിത സമൂഹത്തിൽ അത് ' അങ്ങിനെയല്ല. അദ്ധ്വാന നൈപുണ്യത്തെ ലളിതമായ അദ്ധ്വാനത്തിന്റെ തീവ്രതയോടോ അനേക ലളിത അദ്ധ്വാനങ്ങളോടോ, ഒരു നിശ്ചിത അളവിലെ അദ്ധ്വാന നിപുണതയെ അതിലും കൂടുതൽ അളവിലുള്ള ലളിത അദ്ധ്വാനത്തോടോ തുല്യമായി പരിഗണിക്കപ്പെടുന്നു. അനുഭവം ചൂണ്ടിക്കാണിക്കുന്നത് ഈ ന്യൂനീകരണം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു എന്നതാണ്. ഒരു ഉപഭോഗ വസ്തു ഒരു പക്ഷെ ഏറ്റവും ഉയർന്ന അദ്ധ്വാനനിപുണതയുടെ ഉൽപ്പന്നമായിരിക്കാം , പക്ഷെ അതിന്റെ മൂല്യം, അതിനെ ലളിത നിപുണരഹിത അദ്ധ്വാനത്തിന്റെ ഉൽപ്പന്നത്തോട് തുലനം ചെയ്യുക നിമിത്തം , പ്രതിനിധാനം ചെയ്യുന്നത് ഒരു നിശ്ചിത അളവ് ലളിത നിപുണരഹിത അദ്ധ്വാനം മാത്രമായിട്ടാണ്. വിവിധ തരം അദ്ധ്വാനത്തെ ലളിത നിപുണരഹിത അദ്ധ്വാനത്തിലേക്ക് അടിസ്ഥാന മാനദണ്ഡം എന്ന നിലയിൽ ന്യൂനീകരിക്കപ്പെടുന്നതിന്റെ വ്യത്യസ്ത അനുപാതം, ഉൽപ്പാദകരുടെ പിന്നാംമ്പുറങ്ങളിൽ നടക്കുന്ന സാമൂഹ്യ പ്രതിഭാസങ്ങളാൽ സ്ഥാപിക്കപ്പെടുന്നതും പിന്നീട് കീഴ് വഴക്കങ്ങളാൽ സ്ഥിരീകരിക്കപ്പെടുന്നതായും കാണുന്നു. ലാളിത്യത്തിനു വേണ്ടി ഇവിടം മുതൽ നാം എല്ലാത്തരം അദ്ധ്വാനത്തേയും ലളിതമായ, നിപുണരഹിതമായ അദ്ധ്വാനമായി കണക്കാക്കുന്നു; ഇങ്ങിനെ ചെയ്യു കനിമിത്തം ന്യൂനീകരിക്കുക എന്ന ബുദ്ധിമുട്ടിൽ നിന്ന് നാം നമ്മെത്തന്നെ രക്ഷിക്കുന്നു.
Productive activity, if we leave out of sight its special form, viz., the useful character of the labour, is nothing but the expenditure of
human labour-power. Tailoring and weaving though qualitatively different productive activities, are each a productive expenditure of human brains, nerves, and muscles, and in this sense are human labour. They are but two different modes of expending human labour-
power. Of course, this labour-power, which remains the same under all its modifications, must have attained a certain pitch of developmentbefore it can be expended in a multiplicity of modes. But the value ofa commodity represents human labour in the abstract, the expenditureof human labour in general. And just as in society, a general or a
banker plays a great part, but mere man, on the other hand, a very shabby part, so here with mere human labour. It is the expenditure of simple labour-power, i.e., of the labour-power which, on an average, apart from any special development, exists in the organism of every ordinary individual. Simple average labour, it is true,varies in character in different countries and at different times, but in a particular society it is given. Skilled labour counts only as simple labour intensified, or rather, as multiplied simple labour, a given
quantity of skilled being considered equal to a greater quantity of simple labour. Experience shows that this reduction is constantly being
made. A commodity may be the product of the most skilled labour, but its value, by equating it to the product of simple unskilled labour,
represents a definite quantity of the latter labour alone. The different proportions in which different sorts of labour are reduced to
unskilled labour as their standard, are established by a social process that goes on behind the backs of the producers, and, consequently, appear to be fixed by custom. For simplicity's sake we shall henceforth account every kind of labour to be unskilled, simple labour;by this we do no more than save ourselves the trouble of making the
reduction.



