Saturday, November 26, 2022

മൂല്യം സാമൂഹികാദ്ധ്വാനം

I.I.14
ചിലയാളുകൾ വിചാരിക്കാം ഒരു ഉപഭോഗ വസ്തുവിന്റെ വില നിർണ്ണയിക്കുന്നത് അതിനു വേണ്ടി ചിലവഴിച്ച അദ്ധ്വാനത്തിന്റെ അളവാണെങ്കിൽ, എത്രത്തോളം ഒരു തൊഴിലാളി മടിയനും വൈദഗ്ദ്യമില്ലാത്തവനുമായിരിക്കുന്നുവോ അത്രത്തോളം അവന്റെ ഉല്പന്നത്തിന്റെ മൂല്യവും കൂടുമെന്ന്, കാരണം കൂടുതൽ സമയം ആവശ്യമായി വരുന്നുവല്ലോ അതിന്റെ ഉല്പാദനത്തിന് . മൂല്യത്തിന്റെ സത്തക്ക് രൂപം നല്കുന്ന അദ്ധ്വാനം ഐകരൂപ്യമുള്ള അദ്ധ്വാനമാണ്, ഒരേ രൂപത്തിലുള്ള അദ്ധ്വാന ശക്തിയുടെ വ്യയം. സമൂഹത്താൽ നിർമ്മിക്കപ്പെട്ട മൊത്തം വസ്തുക്കളിലുമായി അടങ്ങിയിട്ടുള്ള ആകെ മൊത്തം മൂല്യമായ സമൂഹത്തിന്റെ മൊത്തം അദ്ധ്വാന ശക്തി ഇവിടെ ഐകരൂപ്യമുള്ള ബൃഹത്തായ ഒരൊറ്റ മാനുഷിക അദ്ധ്വാനശക്തിയായാണ് പരിഗണിക്കുന്നത് ,അത് അനേകം വ്യത്യസ്തമായി വേറിട്ടു നില്ക്കുന്ന ഏകകങ്ങൾ ചേർന്നതാണെങ്കിൽ പോലും . 


ഇവയിലോരോന്നും അതിലെ മറ്റേതൊന്നിനെപ്പോലെത്തന്നെയാണ്, സമൂഹത്തിന്റെ ശരാശരി അദ്ധ്വാനശക്തിയുടെ സ്വാഭാവം അതിനുള്ളിത്തോളവും അത്തരത്തിൽ അത് സ്വാധീനിക്കുന്നിടത്തോളവും; അതായത് അതിന്, സാമൂഹ്യ അദ്ധ്വാനശക്തിക്ക്,ഒരു ഉല്പന്നം ഉല്പാദിക്കാൻ സാമൂഹ്യ മായി ആവശ്യമായ, ശരാശരി അവശ്യമായ ഒരു സമയത്തേക്കാൾ കൂടുതലായ സമയം ആവശ്യമായി വരാത്തിടത്തോളം . സാമൂഹ്യ മായി ആവശ്യമായ അദ്ധ്വാന സമയം എന്നത് , ഒരു കാലഘട്ടത്തിൽ നിലനില്ക്കുന്ന ശരാശരി അദ്ധ്വാന വൈദഗ്ദ്യത്തിന്റെ നിലവാരവും അതിന്റെ തീവ്രതയും കൊണ്ട് സാധാരണ ഉൽപാദന സാഹചര്യത്തിൽ ഒരുൽപന്നം ഉല്പാദിപ്പിക്കാൻ വേണ്ട സമയമാണ്. ഇംഗ്ലണ്ടിൽ യന്ത്രത്തറികളുടെ അവതരണത്തോടെ ഒരു നിശ്ചിത അളവ് പരുത്തി നൂൽ തുണിയാക്കുന്നതിനാവശ്യമായ അദ്ധ്വാനം ഏകദേശം നേർ പകുതിയായ് കുറഞ്ഞു. എന്നാൽ കൈത്തറി നെയ്ത്തുകാർക്ക് ആവശ്യമായ അദ്ധ്വാന മാകട്ടെ മുമ്പുള്ളതുപോലെ തുടർന്നു; പക്ഷെ ഇവക്കെല്ലാം കൂടി, ഇവരുടെ ഒരു മണിക്കൂർ അദ്ധ്വാനത്തിന്റെ ഉപ്പന്നം ഈ മാറ്റത്തിനു ശേഷം പ്രധിനിദാനം ചെയ്തത് സാമൂഹ്യമായ അര മണിക്കൂർ അദ്ധ്വാനത്തെയാണ്, അതിന്റെ ഫലമായി അവരുടെ അദ്ധ്വാനത്തിന്റെ മൂല്യം നേരെത്തെയുണ്ടായിരുന്നതിന്റെ നേർ പകുതിയായി കുറഞ്ഞു.
Some people might think that if the value of a commodity is
determined by the quantity of labour spent on it, the more idle and unskilful the labourer, the more valuable would his commodity be, because more time would be required in its production. The labour, however, that forms the substance of value, is homogeneous human
labour, expenditure of one uniform labour-power. The total labour-power of society, which is embodied in the sum total of the values ofall commodities produced by that society, counts here as one homogeneous mass of human labour-power, composed though it be ofinnumerable individual units. Each of these units is the same as any other, so far as it has the character of the average labour-power of society, and takes effect as such; that is, so far as it requires for producing a commodity, no more time than is needed on an average, no more than is socially necessary. The labour-time socially necessary
is that required to produce an article under the normal conditions of production, and with the average degree of skill and intensity prevalent at the time. The introduction of power looms into England probably reduced by one half the labour required to weave a given quantity of yarn into cloth. The hand-loom weavers, as a matter of fact, continued to require the same time as before; but for all that, the product of one hour of their labour represented after the change oly half an hour's social labor, and consequently fell to one-half its former value.

No comments:

Post a Comment

അളവിലുള്ള വ്യതിയാനം ഗുണത്തിൽ പ്രതിഫലിക്കണമെ ന്നില്ല.

I.I.32 ഒരു കോട്ട്  ഉൽപാദിപ്പിക്കാനാവശ്യമായ വിവിധ തരം ഉപയോഗപ്രദ അദ്ധ്വാനത്തിൻ്റെ ഉൽപാദനശക്തി മാറ്റമില്ലാതെ തുടരുന്നു എങ്കിൽ, ഉൽപാദിപ്പിച്ച കോ...