Wednesday, July 26, 2023

മൂല്യം, വേർതിരിക്കപ്പെടാത്ത അദ്ധ്വാനം


I.I.29
ആയതിനാൽ , നാം വ്യത്യസ്ത ഉപയോഗ മൂല്യങ്ങളിൽ നിന്നും സാമാന്യവൽക്കരണം നടത്തി കോട്ടിലും പട്ടിലും മൂല്യം കാണുന്ന അതേ പോലെ തന്നെ, അവയിലെ മൂല്യത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ധ്വാനങ്ങളേയും : തയ്യലും നെയ്ത്തും തമ്മിലുള്ള പ്രയോജന പ്രദമായ അദ്ധ്വാന രൂപങ്ങളിലുള്ള വ്യത്യാസത്തേയും നാം പരിഗണിക്കുന്നില്ല. കോട്ടും പട്ടും ഉപയോഗ മൂല്യങ്ങളെന്ന നിലയിൽ , തുണിയുടേയും നൂലിന്റേയും സവിശേഷ ഉൽപ്പാദന പ്രവർത്തനത്തിന്റേയും സംയോജനമാകുമ്പോൾ , മറുവശത്ത് കോട്ടും പട്ടും മൂല്യങ്ങളെന്ന നിലയിൽ വെറും ഏകജാതീയമായി ഘനീഭവിക്കപ്പെടുന്ന വേർതിരിക്കപ്പെടാത്ത അദ്ധ്വാനമാണ് , അതുകൊണ്ട് രണ്ടാമത് പറഞ്ഞ മൂല്യങ്ങളിൽ അടങ്ങിയിരിക്കുന്ന അദ്ധ്വാനം തുണിയും നൂലുമായുള്ള അതിന്റെ ഉൽപ്പാദന ബന്ധമായി ഗുണത്തിൽ കണക്കാക്കപ്പെടുന്നില്ല , മറിച്ച് മാനുഷിക അദ്ധ്വാന ശക്തിയുടെ വ്യയമായി കണക്കാക്കപ്പെടുന്നു. തയ്യലും നെയ്ത്തും കോട്ട് പട്ട് എന്നീ ഉപയോഗ മൂല്യങ്ങൾ സൃഷ്ടിക്കുന്നതിൽ അത്യന്താപേക്ഷിത ഘടകങ്ങളാണ് , ചുരുക്കത്തിൽ ഈ രണ്ടു അദ്ധ്വാന രൂപങ്ങൾക്കും വ്യത്യസ്ത ഗുണങ്ങളാണുള്ളത്; പക്ഷെ അവയുടെ വ്യത്യസ്ത ഗുണങ്ങളിൽ നിന്നും സാമാന്യവൽക്കരണം നടത്തുന്നിടത്തോളവും , രണ്ടിലുമടങ്ങുന്നത് ഒരേ ഗുണത്തിലുള്ള മാനുഷിക അദ്ധ്വാനമാകുന്നിടത്താളം മാത്രവും , തയ്യലും നെയ്ത്തും ഒരേ വസ്തുക്കളുടെ മൂല്യമെന്ന അന്ത:സ്സത്ത രൂപപ്പെടുത്തുന്നു.

I.I.29
Just as, therefore, in viewing the coat and linen as values, we abstract from their different use-values, so it is with the labour represented by those values: we disregard the difference between its useful forms, weaving and tailoring. As the use-values, coat and linen,are combinations of special productive activities with cloth and yarn, while the values, coat and linen, are, on the other hand, mere homogeneous congelations of indifferentiated labour, so the labour embodied in these latter values does not count by virtue of its productive relation to cloth and yarn, but only as being expenditure ofhuman labour-power. Tailoring and weaving are necessary factors in the creation of the use-values, coat and linen, precisely because these two kinds of labour are of different qualities; but in so far as abstraction is made from their special qualities, only in so far as both possess the same quality of being human labour, do tailoring and weaving form the substance of the values of the same articles.

Wednesday, December 28, 2022

സവിശേഷ അദ്ധ്വാനവും സാമാന്യ അദ്ധ്വാനവും , ലളിത അദ്ധ്വാനവും വിദഗ്ദ അദ്ധ്വാനവും



I.I.28
ഉൽപാദന പ്രക്രിയ, നമ്മൾ അതിന്റെ സവിശേഷ രൂപം ദൃഷ്ടിയിൽ നിന്നും മാറ്റി നിറുത്തുകയാണെങ്കിൽ, അതായത് അദ്ധ്വാനത്തിന്റെ പ്രായോഗികമായ സ്വഭാവത്തെ മാറ്റി നിറുത്തുകയാണെങ്കിൽ, അത് മനുഷ്യന്റെ അദ്ധ്വാനശക്തിയുടെ വ്യയമല്ലാതെ മറ്റൊന്നുമല്ല. തയ്യലും നെയ്ത്തും ഗുണാത്മകമായി രണ്ടു വ്യത്യസ്ത ഉൽപാദന പ്രക്രിയയാണെങ്കിലും അവ ഓരോന്നും മനുഷ്യന്റെ മസ്തിഷ്കം, സിരകൾ, പേശികൾ എന്നിവയുടെ ഉൽപാദനാധിഷ്ഠിത വ്യയമാണ്, ഈ അർത്ഥത്തിൽ അവ മനുഷ്യാദ്ധ്വാനമാണ്. പക്ഷെ അവരണ്ടും വ്യത്യസ്ത രീതിയിലുള്ള മനുഷികാദ്ധ്വാനശക്തിയുടെ വ്യയമാണ്. തീർച്ചയായും , എല്ലാതരം അദ്ധ്വാന രൂപമാറ്റത്തിലും മാറ്റമില്ലാതെ അടങ്ങുന്ന ഈ അദ്ധ്വാനശക്തി , വിവിധ രീതികളിലേക്ക് വ്യാപിക്കാൻ കഴിയുന്നതിനു മുമ്പ് ചില നിശ്ചിത വികാസ ഘട്ടങ്ങൾ ആർജ്ജിച്ചുണ്ടാകണം. പക്ഷെ ഒരു ഉപഭോഗവസ്തുവിന്റെ മൂല്യം മാനുഷികാദ്ധ്വാനത്തെ , മാനുഷികാദ്ധ്വാനത്തിന്റെ പൊതുവായ വ്യയത്തെ, കേവലമായി പ്രതിനിധാനം ചെയ്യുന്നു. സമൂഹത്തിൽ കാണുന്നതുപോലെ, കേവലമായത് അല്ലെങ്കിൽ ഒരു ബാങ്ക് ഉടമസ്ഥൻ വലിയ പങ്കുവഹിക്കുകയും മറുവശത്ത് വെറും മനുഷ്യൻ വളരെ മോശമായ പങ്കും , കാരണം ഈ വശത്ത് വെറും മാനുഷ്യകാദ്ധ്വാനമായതിനാൽ, വഹിക്കുന്നു. ഇത് ലളിതമായ അദ്ധ്വാനശക്തിയുടെ വ്യയമാണ്, അതായത് ഏതൊരു സാധരണ വ്യക്തിയുടേയും ജൈവ ശരീരത്തിൽ നിലനിൽക്കുന്ന സവിശേഷ രീതിയിൽ വികാസം പ്രാപിക്കാത്ത ഒരു ശരാശരി അദ്ധ്വാനശക്തി. ലളിതമായ ശരാശരി അദ്ധ്വാനത്തിന് വ്യത്യസ്തമായ രാജ്യങ്ങളിലും വ്യത്യസ്ത സമയത്തും അതിന്റെ സ്വഭാവത്തിൽ വ്യത്യായനം വരുന്നു എന്നത് ശരിതന്നെ, എന്നാൽ ഒരു നിലവിലുള്ള നിശ്ചിത സമൂഹത്തിൽ അത് ' അങ്ങിനെയല്ല. അദ്ധ്വാന നൈപുണ്യത്തെ ലളിതമായ അദ്ധ്വാനത്തിന്റെ തീവ്രതയോടോ അനേക ലളിത അദ്ധ്വാനങ്ങളോടോ, ഒരു നിശ്ചിത അളവിലെ അദ്ധ്വാന നിപുണതയെ അതിലും കൂടുതൽ അളവിലുള്ള ലളിത അദ്ധ്വാനത്തോടോ തുല്യമായി പരിഗണിക്കപ്പെടുന്നു. അനുഭവം ചൂണ്ടിക്കാണിക്കുന്നത് ഈ ന്യൂനീകരണം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു എന്നതാണ്. ഒരു ഉപഭോഗ വസ്തു ഒരു പക്ഷെ ഏറ്റവും ഉയർന്ന അദ്ധ്വാനനിപുണതയുടെ ഉൽപ്പന്നമായിരിക്കാം , പക്ഷെ അതിന്റെ മൂല്യം, അതിനെ ലളിത നിപുണരഹിത അദ്ധ്വാനത്തിന്റെ ഉൽപ്പന്നത്തോട് തുലനം ചെയ്യുക നിമിത്തം , പ്രതിനിധാനം ചെയ്യുന്നത് ഒരു നിശ്ചിത അളവ് ലളിത നിപുണരഹിത അദ്ധ്വാനം മാത്രമായിട്ടാണ്. വിവിധ തരം അദ്ധ്വാനത്തെ ലളിത നിപുണരഹിത അദ്ധ്വാനത്തിലേക്ക് അടിസ്ഥാന മാനദണ്ഡം എന്ന നിലയിൽ ന്യൂനീകരിക്കപ്പെടുന്നതിന്റെ വ്യത്യസ്ത അനുപാതം, ഉൽപ്പാദകരുടെ പിന്നാംമ്പുറങ്ങളിൽ നടക്കുന്ന സാമൂഹ്യ പ്രതിഭാസങ്ങളാൽ സ്ഥാപിക്കപ്പെടുന്നതും പിന്നീട് കീഴ് വഴക്കങ്ങളാൽ സ്ഥിരീകരിക്കപ്പെടുന്നതായും കാണുന്നു. ലാളിത്യത്തിനു വേണ്ടി ഇവിടം മുതൽ നാം എല്ലാത്തരം അദ്ധ്വാനത്തേയും ലളിതമായ, നിപുണരഹിതമായ അദ്ധ്വാനമായി കണക്കാക്കുന്നു; ഇങ്ങിനെ ചെയ്യു കനിമിത്തം ന്യൂനീകരിക്കുക എന്ന ബുദ്ധിമുട്ടിൽ നിന്ന് നാം നമ്മെത്തന്നെ രക്ഷിക്കുന്നു.
Productive activity, if we leave out of sight its special form, viz., the useful character of the labour, is nothing but the expenditure of
human labour-power. Tailoring and weaving though qualitatively different productive activities, are each a productive expenditure of human brains, nerves, and muscles, and in this sense are human labour. They are but two different modes of expending human labour-
power. Of course, this labour-power, which remains the same under all its modifications, must have attained a certain pitch of developmentbefore it can be expended in a multiplicity of modes. But the value ofa commodity represents human labour in the abstract, the expenditureof human labour in general. And just as in society, a general or a
banker plays a great part, but mere man, on the other hand, a very shabby part, so here with mere human labour. It is the expenditure of simple labour-power, i.e., of the labour-power which, on an average, apart from any special development, exists in the organism of every ordinary individual. Simple average labour, it is true,varies in character in different countries and at different times, but in a particular society it is given. Skilled labour counts only as simple labour intensified, or rather, as multiplied simple labour, a given
quantity of skilled being considered equal to a greater quantity of simple labour. Experience shows that this reduction is constantly being
made. A commodity may be the product of the most skilled labour, but its value, by equating it to the product of simple unskilled labour,
represents a definite quantity of the latter labour alone. The different proportions in which different sorts of labour are reduced to
unskilled labour as their standard, are established by a social process that goes on behind the backs of the producers, and, consequently, appear to be fixed by custom. For simplicity's sake we shall henceforth account every kind of labour to be unskilled, simple labour;by this we do no more than save ourselves the trouble of making the
reduction.

Friday, December 16, 2022

ഉപയോഗ മൂല്യത്തിൽ നിന്നും മൂല്യത്തിലേക്ക്

I.I.26
നമുക്ക് , ചരക്കിനെ, അഥവാ ഉപഭോഗ വസ്തുക്കളെ, ഉപയോഗ മൂല്യം എന്ന നിലയിൽ പരിഗണിക്കുന്നതിൽ നിന്നും ഉപഭോഗ വസ്തുക്കളുടെ മൂല്യം എന്നതിലേക്ക് കടക്കാം.
I.I.27
നമുടെ സങ്കൽപത്തിൽ കോട്ടിന് പട്ടിൻ്റെ രണ്ടിരട്ടി മൂല്യമാണുള്ളത്. ഇത് വെറും പരിമാണാത്മക വ്യത്യാസം മാത്രമാണ് , അത് തൽക്കാലം നമ്മെ ബാധിക്കുന്നില്ല. എന്നിരുന്നാലും, നാം മനസ്സിലാക്കേണ്ടത് കോട്ടിൻ്റെ മൂല്യം 10 യാഡ് പട്ടിൻ്റെ മൂല്യത്തിൻ്റെ ഇരട്ടിയാണെങ്കിൽ, 20 യാഡ് പട്ടിന് ഒരു കോട്ടിൻ്റെ അതേ മൂല്യമാണുള്ളത് എന്നാണ്. അവ മൂല്യങ്ങളാകുന്നിടത്തോളം , കോട്ടും പട്ടും ഒരേ പോലെയുള്ള പദാർത്ഥങ്ങളാലുള്ള വസ്തുക്കളാണ് , അനിവാര്യമായ ഏകജാതീയമായ അദ്ധ്വാനത്തിൻ്റെ വസ്തുനിഷ്ഠമായ പ്രകടനം . പക്ഷെ തയ്യലും നെയ്ത്തും ഗുണാത്മകമായി വ്യത്യസ്ത തരം അദ്ധ്വാനങ്ങളാണ്. എന്നിരുന്നാലും തയ്യലും നെയ്ത്തും ഒരേ ഒരു മനുഷ്യൻ തന്നെ ഇടവിട്ട് ഇടവിട്ട് ചെയ്യുന്ന സമൂഹ്യ അവസ്ഥയുണ്ട്. ഈ അവസ്ഥയിൽ രണ്ട് അദ്ധ്വാന രൂപവും ഒരേ വ്യക്തിയുടെ തന്നെ അദ്ധ്വാനത്തിൽ വരുത്തിയ വെറും രൂപമാറ്റം മാത്രമാണ് , വ്യത്യസ്തമായ വ്യക്തികളുടെ സവിശേഷവും സ്ഥിരവുമായ പ്രവർത്തനമല്ല; നമ്മുടെ തയ്യൽക്കാരൻ ഒരു ദിവസം കോട്ടും മറ്റൊരു ദിവസം പാൻ്റും തയ്ക്കുന്നതുപോലെയാണത് , ഒരേ വ്യക്തിയുടെ തന്നെ അദ്ധ്വാനത്തിലുള്ള വ്യതിയാനമായി പ്രകടമാകുന്നു. ഇതിനെല്ലാമുപരി, ഒറ്റ നോട്ടത്തിൽ, നമ്മുടെ മുതലാളിത്ത സമൂഹത്തിൽ ഒരു നിശ്ചിത അളവ് മാനുഷികാദ്ധ്വാനം , ചോദനമനുസരിച്ച് (ഡിമാന്റനുസരിച്ച്) ഒരു സമയം തയ്യലായും മറ്റൊരു സമയം നെയത്തായും വിതരണം ചെയ്യപ്പെടുന്നു. ഈ മാറ്റം ഒരു പക്ഷെ സംഘർഷ രഹിതമായി സംഭവിക്കുന്നില്ലായിരിക്കാം , പക്ഷെ അവ സംഭവിച്ചിരിക്കണം.
I.I.26
Let us now pass from the commodity considered as a use-value to the value of commodities.
I.I.27
By our assumption, the coat is worth twice as much as the linen. Butthis is a mere quantitative difference, which for the present does not concern us. We bear in mind, however, that if the value of the coat is double that of 10 yds. of linen, 20 yds. of linen must have the
same value as one coat. So far as they are values, the coat and the linen are things of a like substance, objective expressions of essentiallyidentical labour. But tailoring and weaving are, qualitatively, different
kinds of labour. There are, however, states of society in which one and the same man does tailoring and weaving alternately, in which case these two forms of labour are mere modifications of the labour of the same individual, and not special and fixed functions of differentpersons; just as the coat which our tailor makes one day, and the trousers which he makes another day, imply only a variation in the labour of one and the same individual. Moreover, we see at a glance
that, in our capitalist society, a given portion of human labour is, in accordance with the varying demand, at one time supplied in the formof tailoring, at another in the form of weaving. This change may possibly not take place without friction, but take place it must.

Wednesday, December 14, 2022

പദാർത്ഥം + അദ്ധ്വാനം = പദാർത്ഥിക സമ്പത്ത്.



I.I.25
കോട്ട്, പട്ട് തുടങ്ങിയ ഉപയോഗ മൂല്യങ്ങൾ അഥവാ മൂർത്തമായ ഉപഭോഗ വസ്തുക്കൾ പദാർത്ഥം, അദ്ധ്വാനം എന്നീ രണ്ടു ഘടകങ്ങളുടെ സംയുക്തങ്ങളാണ്. ഇവയിലടങ്ങിയ പ്രയോജനപ്രദമായ അദ്ധ്വാനം എടുത്തുമാറ്റിയാൽ അവശേ ഷിക്കുന്നത് മനുഷ്യ സഹായ മടങ്ങാത്ത പ്രകൃതിദത്തമായ പദാർത്ഥ ഭാഗം മാത്രമാണ്. ഈ പദാർത്ഥ ഭാഗത്തിന് പ്രകൃതി പ്രവർത്തിക്കുന്നത് പോലെ മാത്രമെ വർത്തിക്കാൻ കഴിയൂ, അതായത് പദാർത്ഥിക രൂപമാറ്റത്തിനു മാത്രമെ കഴിയൂ. ഈ മാറ്റത്തിൽ പ്രകൃതിശക്തികൾ നിരന്തരം സഹായിക്കുന്നു. അപ്പോൾ നാം കാണുന്നത് പദാർത്ഥിക സമ്പത്തിന്റെ , അദ്ധ്വാനം സൃഷ്ടിക്കുന്ന ഉപയോഗ മൂല്യത്തിന്റെ, ഉറവിടം അദ്ധ്വാനം മാത്രമല്ല എന്നതാണ്. വില്യം പെറ്റി പറഞ്ഞതു പോലെ, അദ്ധ്വാനം അതിന്റെ പിതാവും ഭൂമി മാതാവുമാണ്.

The use-values, coat, linen, &c., i.e., the bodies of commodities, are combinations of two elements—matter and labour. If we take away theuseful labour expended upon them, a material substratum is always left, which is furnished by Nature without the help of man. The latter can work only as Nature does, that is by changing the form of matter.*21 Nay more, in this work of changing the form he is
constantly helped by natural forces. We see, then, that labour is not the only source of material wealth, of use-values produced by labour. As William Petty puts it, labour is its father and the earth its mother.

Tuesday, December 13, 2022

അദ്ധ്വാനം വിനിമയ മൂല്യ സൃഷ്ടാവും സാമൂഹിക നിലനിൽപ്പിന്റെ വ്യവസ്ഥയും

I.I.24
കോട്ട് ധരിക്കുന്നത് തയ്യൽക്കാരൻ ആണോ ഉപഭോക്താവ് ആണോ , ആരായിരുന്നാലും, ഈ രണ്ട് സന്ദർഭങ്ങളിലും അത് ഉപയോഗമൂല്യമായി വർത്തിക്കുന്നു. തയ്യൽ അധ്വാനത്തിന്റെ സാമൂഹ്യ വിഭജനത്തിന്റെ ഒരു സ്വതന്ത്ര ശാഖയായി തീർന്നതും ഒരു പ്രത്യേക തൊഴിലായി പരിണമിച്ചതുമായ സാഹചര്യവും, കോട്ടും അത് നിർമ്മിക്കാനുപയോഗിച്ച അദ്ധ്വാനവും തമ്മിലുള്ള ബന്ധത്തിൽ വ്യതിയാനം വരുത്തുന്നില്ല. എപ്പോഴെല്ലാം വസ്ത്രത്തിന് ആവശ്യകത അവരെ നിർബന്ധിച്ചുവോ, അപ്പോഴെല്ലാം മനുഷ്യവർഗ്ഗം സഹസ്രാബ്ദങ്ങളായി വസ്ത്രങ്ങൾ നിർമ്മിച്ചു , ഒരൊറ്റ മനുഷ്യനും തയ്യൽക്കാരൻ ആവാതെ തന്നെ. പക്ഷേ കോട്ടും ലിനനും , പ്രകൃതിദത്തം അല്ലാത്ത , മറ്റ് ഏതൊരു ഭൗതിക സമ്പത്തിന്റെ ഘടകമെന്ന പോലെ, അതിന്റെ നിലനിൽപ്പ്, ഒരു പ്രകൃതിദത്തമായ വസ്തുവിനെ മനുഷ്യാവശ്യത്തിനായി പാകപ്പെടുത്തി എടുക്കുന്ന, പ്രത്യേക ലക്ഷ്യത്തോടെ കൂടിയ, ഒരു പ്രത്യേക ഉല്പാദന പ്രക്രിയയ്ക്ക് ഏതൊരു സാഹചര്യത്തിലും കടപ്പെട്ടിരിക്കുന്നു. ആയതിനാൽ അധ്വാനം ഉപയോഗ മൂല്യത്തിന്റെ സൃഷ്ടാവായിരിക്കുന്നിടത്തോളം കാലം, പ്രയോജനപ്രദമായ അധ്വാനം, മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിന് , സാമൂഹ്യ രൂപ ഭേദമന്യേ, പ്രകൃതി അനിവാര്യമായും അനശ്വരമായും ചുമത്തിയിട്ടുള്ള, അത്യന്താപേക്ഷിതമായ വ്യവസ്ഥയാണ് ; ഇതുകൂടാതെ പ്രകൃതിയും മനുഷ്യനും തമ്മിൽ യാതൊരുവിധ ഭൗതിക വിനിമയവും സാദ്ധ്യമല്ല, അങ്ങിനെ ജീവിതവും സാധ്യമല്ല. (മുൻപോസ്റ്റുകൾ വായിച്ചതിനുശേഷം വായിക്കുക )


I.I.24
Anyhow, whether the coat be worn by the tailor or by his customer, in either case it operates as a use-value. Nor is the relation between the coat and the labour that produced it altered by the circumstance that tailoring may have become a special trade, an independent branch of the social division of labour. Wherever the want of clothing forced them to it, the human race made clothes for thousands of years, without a single man becoming a tailor. But coats and linen, like every other element of material wealth that is not the spontaneous produce of nature, must invariably owe their existence to a special productive activity, exercised with a definite aim, an activity that appropriates particular nature-given materials to particular human wants. So far therefore as labour is a creator of use-value, is useful labour, it is a necessary condition, independent of all forms of society, for the existence of the human race; it is an eternal nature-imposed necessity, without which there can be no material exchanges between man and Nature, and therefore no life.

Monday, December 12, 2022

സാമൂഹിക അദ്ധ്വാന വിഭജനം.

1.1.23 അപ്പോൾ തുടരാം, ഓരോ ചരക്കിനത്തിലേയും ഉപയോഗ മൂല്യത്തിൽ ഉപയോഗപ്രദമായ അദ്ധ്വാനം അടങ്ങിയിരിക്കുന്നു , അതായത് ഒരു നിശ്ചിത ഉദ്ദേശത്തോടു കൂടി പ്രയോഗിക്കപ്പെട്ടിട്ടുള്ള നിശ്ചിത തരത്തിലുള്ള ഉൽപാദന പ്രക്രിയ അടങ്ങിയിരിക്കുന്നു. ഓരോന്നിലും അടങ്ങിയിട്ടുള്ള ഉപയോഗപ്രദമായ അദ്ധ്വാനം ഗുണപരമായി വ്യത്യസ്തമല്ലാത്തിടത്തോളം ഉപയോഗമൂല്യങ്ങൾ പരസ്പരം പകരം വെക്കാൻ കഴിയില്ല. ഒരു സമൂഹത്തിൽ, അതിന്റെ ഉൽപന്നങ്ങൾ പൊതുവായി ചരക്കുകളുടെ രൂപം ആർജ്ജിക്കുന്ന , അതായത് ഒരു ചരക്കുൽ പാദനസമൂഹത്തിൽ , ഈ പ്രയോജനപ്രദമായ അദ്ധ്വാനരൂപങ്ങളിലെ ഗുണപരമായ വ്യത്യസം , ഒരോന്നും അവയുടെ കണക്കിന്, ഒരോ ഉൽപാദകനാലും സ്വതന്ത്രമായി നിർവ്വഹിക്കപ്പെടുന്നത് , ഒരു സങ്കീർണ്ണ വ്യവസ്ഥിതിയായി വികാസം പ്രാപിക്കുന്നു , ഒരു സാമൂഹ്യ അദ്ധ്വാന വിഭജനം സംഭവിക്കുന്നു.


I.I.23 To resume, then: In the use-value of each commodity there is contained useful labour, i.e., productive activity of a definite kind and exercised with a definite aim. Use-values cannot confront each other as commodities, unless the useful labour embodied in them is qualitatively different in each of them. In a community, the produce of which in general takes the form of commodities, i.e., in a community of commodity producers, this qualitative difference between the useful forms of labour that are carried on independently by individual producers, each on their own account, develops into a complex system, a social division of labour.

Monday, December 5, 2022

ഉപയോഗപ്രദമായ അദ്ധ്വാനം ഉപയോഗ മൂല്യത്തേയും തദ്വാര അദ്ധ്വാന വിഭജനത്തേയും സൃഷ്ടിക്കുന്നു.

1.1.23 അപ്പോൾ തുടരാം, ഓരോ ചരക്കിനത്തിലേയും ഉപയോഗ മൂല്യത്തിൽ ഉപയോഗപ്രദമായ അദ്ധ്വാനം അടങ്ങിയിരിക്കുന്നു , അതായത് ഒരു നിശ്ചിത ഉദ്ദേശത്തോടു കൂടി പ്രയോഗിക്കപ്പെട്ടിട്ടുള്ള നിശ്ചിത തരത്തിലുള്ള ഉൽപാദന പ്രക്രിയ അടങ്ങിയിരിക്കുന്നു. ഓരോന്നിലും അടങ്ങിയിട്ടുള്ള ഉപയോഗപ്രദമായ അദ്ധ്വാനം ഗുണപരമായി വ്യത്യസ്തമല്ലാത്തിടത്തോളം ഉപയോഗമൂല്യങ്ങൾ പരസ്പരം പകരം വെക്കാൻ കഴിയില്ല. ഒരു സമൂഹത്തിൽ, അതിന്റെ ഉൽപന്നങ്ങൾ പൊതുവായി ചരക്കുകളുടെ രൂപം ആർജ്ജിക്കുന്ന , അതായത് ഒരു ചരക്കുൽ പാദനസമൂഹത്തിൽ , ഈ പ്രയോജനപ്രദമായ അദ്ധ്യാനരൂപങ്ങളിലെ ഗുണപരമായ വ്യത്യസം , ഒരോന്നും അവയുടെ കണക്കിന്, ഒരോ ഉൽപാദകനാലും സ്വതന്ത്രമായി നിർവ്വഹിക്കപ്പെടുന്നത് , ഒരു സങ്കീർണ്ണ വ്യവസ്ഥിതിയായി വികാസം പ്രാപിക്കുന്നു , ഒരു സാമൂഹ്യ അദ്ധ്വാന വിഭജനം സംഭവിക്കുന്നു.

I.I.23 To resume, then: In the use-value of each commodity there is contained useful labour, i.e., productive activity of a definite kind and exercised with a definite aim. Use-values cannot confront each other as commodities, unless the useful labour embodied in them is qualitatively different in each of them. In a community, the produce of which in general takes the form of commodities, i.e., in a community of commodity producers, this qualitative difference between the useful forms of labour that are carried on independently by individual producers, each on their own account, develops into a complex system, a social division of labour.

അളവിലുള്ള വ്യതിയാനം ഗുണത്തിൽ പ്രതിഫലിക്കണമെ ന്നില്ല.

I.I.32 ഒരു കോട്ട്  ഉൽപാദിപ്പിക്കാനാവശ്യമായ വിവിധ തരം ഉപയോഗപ്രദ അദ്ധ്വാനത്തിൻ്റെ ഉൽപാദനശക്തി മാറ്റമില്ലാതെ തുടരുന്നു എങ്കിൽ, ഉൽപാദിപ്പിച്ച കോ...